2019 April 26 Friday
ഒരു പ്രഭുവിന്റെ രക്തത്തെക്കാള്‍ വില കൂടിയതത്രെ ഒരു പിച്ചക്കാരന്റെ കൈയിലുള്ള പുസ്തകം -വില്യം ഷേക്‌സ്പിയര്‍

നുണകള്‍ പ്രചരിപ്പിക്കുന്ന ദൗത്യമാണ് ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നത്: സാറാജോസഫ്

കൊച്ചി: സമൂഹത്തെ ഏറ്റവും മോശമായ അവസ്ഥയിലേക്ക് എത്തിച്ചത് അധികാരമോഹമാണെന്ന് എഴുത്തുകാരി സാറാ ജോസഫ്. എല്ലാതരത്തിലുള്ള ജാതിവിരുദ്ധ പോരാട്ടങ്ങളും ലിംഗസമത്വ പോരാട്ടങ്ങളും വിലപ്പെട്ട വോട്ടുബാങ്കുകളായിട്ടാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ലിംഗസമത്വം ഉറപ്പാക്കി ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ നടത്തിയ സ്ത്രീകളുടെ ആത്മാഭിമാന സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഇപ്പോള്‍ സത്യത്തിനല്ല നുണയ്ക്കാണ് പ്രാധാന്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നുണകള്‍ പ്രചരിപ്പിക്കുന്ന ദൗത്യമാണ് ഇപ്പോള്‍ ബി.ജെ.പി ഏറ്റെടുത്തിരിക്കുന്നത്.സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ഇവര്‍ ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാറ്റം എന്നു പറഞ്ഞാല്‍ ഒത്തുതീര്‍പ്പോ പരിഷ്‌കരണമോ അല്ല. ഭരണഘടന വിഭാവനം ചെയ്ത തുല്യ നീതിയും അവകാശങ്ങളും നിഷേധിക്കപ്പെട്ട ഒറ്റ സന്ദര്‍ഭം മതി പിന്നീട് അത് പിടിച്ചെടുക്കാന്‍പറ്റാത്ത വലിയ കൊടുങ്കാറ്റായി മാറാന്‍.

എല്ലാ കാര്യത്തിലും പുരോഗമനപരമായി വീമ്പുപറയുന്ന കേരളജനതയുടെ ഉള്ളിലുള്ള അനീതിയും അന്ധതയും പുറത്തുവന്ന ദിവസങ്ങളാണ് ശബരിമലയില്‍ കണ്ടത്.ഒരു സ്ത്രീയെ തടയാന്‍ 2000 ത്തോളം പേര്‍ വന്നത് കണ്ട് പൊലിസും സര്‍ക്കാറും വരെ പകച്ചുപോയി. സ്ത്രീകളുടെ ആത്മാഭിമാനത്തിന് മുറിവേറ്റ സമയമാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.