2018 October 23 Tuesday
നമ്മള്‍ നമ്മുടെ ചിന്തകളുടെ നിര്‍മിതിയാണ്. അതുകൊണ്ട്, ചിന്തിക്കുന്നതിനെക്കുറിച്ച് സൂക്ഷ്മത പുലര്‍ത്തുക

രാജ്യം രണ്ടോ മൂന്നോ ബിജെപി നേതാക്കളുടെ അടിമ: രാഹുല്‍

ആര്‍എസ്എസും ബിജെപിയും രാജ്യത്തെ ഭിന്നിപ്പിക്കുന്നു

 

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പ്രേരക ശക്തിയാണ് ആര്‍എസ്എസ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.

ഒബിസി വിഭാഗക്കാരില്‍ നുഴഞ്ഞുകയറാനാണ് ആര്‍എസ്എസും ബിജെപിയും ശ്രമിക്കുന്നത്. ആര്‍എസ്എസിനേയും മോദിയേയും പേടിച്ച് ബിജെപി എംഎല്‍എമാര്‍ക്കു പോലും അവരുടെ അഭിപ്രായം പറയാന്‍ ആകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

ഡല്‍ഹിയില്‍ ഒബിസി കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.

ഇന്ന് നമ്മുടെ രാജ്യം രണ്ടോ മൂന്നോ ബിജെപി നേതാക്കളുടെയും ആര്‍എസ്എസിന്റേയും അടിമയാണ്. അഭിപ്രായ പ്രകടനം നടത്താന്‍ പോലും എല്ലാവരും ഭയക്കുന്നു-രാഹുല്‍ പറഞ്ഞു.

നന്നായി ജോലിചെയ്യുന്നവര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന പ്രതിഫലം കിട്ടുന്നില്ല. അവരെ പിന്‍തള്ളി അനര്‍ഹര്‍ നേട്ടം കൊയ്യുന്നു. കഴിവുള്ളവര്‍ പിന്‍തള്ളപ്പെടുമ്പോള്‍ അവര്‍ക്ക് അര്‍ഹമായ പരിഗണന നല്‍കാന്‍ രാജ്യത്തിനാകുന്നില്ല.

പ്രധാനമന്ത്രിക്ക് രാജ്യത്തെ വ്യവസായികളോടാണ് താല്‍പര്യം. കഠിനാധ്വാനം ചെയ്യുന്ന കര്‍ഷരെ സര്‍ക്കാറിനു വേണ്ട. അവരുടെ ഉയര്‍ച്ച സര്‍ക്കാറിന്റെ നയമല്ല. വലിയ വിഭാഗം കര്‍ഷകരെ മറന്ന സര്‍ക്കാര്‍ ചെറിയ വിഭാഗം വ്യവസായികളുടെ രണ്ടര ലക്ഷം കോടി രൂപയുടെ വായ്പയാണ് എഴുതിത്തള്ളിയത്.

മോദിയുടെ ഓഫിസില്‍ വായ്പയ്ക്ക് അപേക്ഷിച്ച ഒരു കര്‍ഷകനെ പോലും കാണില്ല. മറിച്ച് കടം പെരുകി അവര്‍ ആത്മഹത്യ ചെയ്യുന്നു- രാഹുല്‍ ഗാന്ധി പറഞ്ഞു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.