2019 August 25 Sunday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

ഗുജറാത്തില്‍ വൈകിയോടി ബി.ജെ.പി: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ ശേഷിക്കെ പ്രകടന പത്രിക പുറത്തിറക്കി

അഹമ്മദാബാദ്: അശ്ലീല സി.ഡി നിര്‍മിക്കുന്നതിനിടയില്‍ പ്രകടന പത്രിക ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് മറന്നുവെന്ന് ഹാര്‍ദിക് പാട്ടേല്‍ പരിഹസിച്ചിരുന്നു. സാധാരണ തെരഞ്ഞെടുപ്പുകളില്‍ വലിയ മുന്നൊരുക്കങ്ങളുണ്ടാകാറുള്ള ബി.ജെ.പിക്ക് ഗുജറാത്തില്‍ അതു മറന്നോയെന്ന് എല്ലാവരും നോക്കിനിന്നു. ഇപ്പോഴിതാ, വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ ബി.ജെ.പി പ്രകടന പത്രിക പുറത്തിറക്കിയിരുന്നു.

‘സങ്കല്‍പ് പത്രിക’ എന്ന പേരിലാണ് ബി.ജെ.പിയുടെ പ്രകടന പത്രിക. രാജ്യത്തെ ഏറ്റവും കൂടുതല്‍ മൊത്ത സംസ്ഥാന ആഭ്യന്തര ഉല്‍പാദനം (ജി.എസ്.ഡി.പി) ഗുജറാത്തിന്റേതാണെന്ന് ചടങ്ങില്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഗുജറാത്തിന്റെ ജി.എസ്.ഡി.പി 10 ശതമാനമായി ഉയര്‍ന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായി 182 മണ്ഡലങ്ങളിലേക്കാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശനിയാഴ്ചയാണ് 89 മണ്ഡലങ്ങളിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 93 മണ്ഡലങ്ങളിലേക്ക് 14നും വോട്ടെടുപ്പ് നടക്കും. രണ്ടും എണ്ണുന്നത് 18 നാണ്.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News

Trending News