2020 June 05 Friday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മണിക്കൂറുകള്‍; ഗവര്‍ണറെ കണ്ട് ബി.ജെ.പി, എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി ശിവസേന

 

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേ പുതിയ സര്‍ക്കാര്‍ രൂപീകരത്തിലെ നാടകീയത അവസാനിക്കുന്നില്ല. മഹാരാഷ്ട്ര ഗവര്‍ണറെ ഇന്ന് ബി.ജെ.പി നേതാക്കളെത്തി കണ്ടപ്പോള്‍, മറ്റൊരു വശത്ത് സഖ്യകക്ഷിയായ ശിവസേന തങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലിലേക്ക് മാറ്റി.

തങ്ങള്‍ക്ക് 182 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് ബി.ജെ.പി വാദം ഉന്നയിച്ചതോടെയാണ് ശിവസേന തങ്ങളുടെ എം.എല്‍.എമാരെ ഹോട്ടലിലേക്കു മാറ്റിയത്.

288 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 105 സീറ്റുകളില്‍ ബി.ജെ.പിയും സഖ്യകക്ഷിയായ ശിവസേന 56 സീറ്റുകളിലുമാണ് വിജയിച്ചത്. എന്നാല്‍ സര്‍ക്കാരില്‍ തുല്യ പങ്കാളിത്തം (50:50) വേണമെന്ന ആവശ്യത്തില്‍ ശിവസേന ഉറച്ചുനിന്നതോടെ സര്‍ക്കാര്‍ രൂപീകരണ സാധ്യത അടയുകയായിരുന്നു.

ശിവസേനയുടെ ആസ്ഥാന മന്ദിരത്തിന് അടുത്തുള്ള ഹോട്ടലിലേക്കാണ് എം.എല്‍.എമാരെ മാറ്റിയത്. രണ്ടുദിവസം എം.എല്‍.എമാര്‍ ഹോട്ടലില്‍ തന്നെയായിരിക്കുമെന്നാണ് വിവരം.

ബി.ജെ.പി- സേന സഖ്യം കൃത്യമായ ഭൂരിപക്ഷത്തോടെ വിജയിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ രൂപീകരിക്കുമെന്നും ഗവര്‍ണറെ കണ്ടശേഷം മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടേല്‍ പറഞ്ഞു. മുഖ്യമന്ത്രി പദം അടക്കം വീതിച്ചുനല്‍കണമെന്ന ശിവസേനയുടെ ആവശ്യം അംഗീകരിക്കേണ്ടതില്ലെന്നാണ് ബി.ജെ.പിയുടെ നിലപാട്.

എന്നാല്‍ തങ്ങളുടെ സമ്മര്‍ത്തിന് വഴങ്ങാതെ ബി.ജെ.പി മറ്റു വഴികള്‍ തേടുന്നത് ശിവസേനയില്‍ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ബി.ജെ.പിക്ക് വഴങ്ങി സര്‍ക്കാര്‍ രൂപീകരിക്കാമെന്ന നിലപാടെടുത്തപ്പോള്‍, അങ്ങനെയാണെങ്കില്‍ 15 ദിവസം എന്തിനാണ് കളഞ്ഞതെന്ന ചോദ്യമാണ് ശിവസേനാ നേതാവ് ഉദ്ദവ് താക്കറെ എം.എല്‍.എമാരില്‍ നിന്ന് നേരിട്ടത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.