2020 January 29 Wednesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഉമ്മപ്പാലു കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ, വര്‍ഗീയവിഷം തുപ്പുന്ന ബി.ജെ.പി മുദ്രാവാക്യവിളിക്കെതിരേ നൂറോളം പേര്‍ക്കെതിരേ കേസ്

കുറ്റ്യാടി: കുറ്റ്യാടിയില്‍ ബി.ജെ.പി നടത്തിയ പൗരത്വ നിയമ വിശദീകരണ ജാഥയില്‍ വര്‍ഗീയ വിഷം തുപ്പുന്ന മുദ്ര്യാവാക്യങ്ങള്‍ മുഴക്കിയ സംഭവത്തില്‍ നൂറോളം പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. മതസ്പര്‍ധ ഉണ്ടാക്കുന്നതും വര്‍ഗീയ ചേരിതിരിവു സൃഷ്ടിക്കുന്നതുമായ മുദ്രാവാക്യം വിളിച്ചു എന്നു കാണിച്ച് ഡി.വൈ.എഫ്.ഐ കുന്നുമ്മല്‍ ബ്ലോക്ക് കമ്മിറ്റി നല്‍കിയ പരാതിയിലാണ് കേസെടുത്തത്.
‘ഓര്‍ത്തുകളിച്ചോ ചെറ്റകളേ, ഇറങ്ങിവാടാ പട്ടികളേ, തന്തയില്ലാ പട്ടികളേ, ഒറ്റത്തന്തക്കു ജനിപ്പിച്ചെങ്കില്‍, ഉമ്മപ്പാലു കുടിച്ചെങ്കില്‍, ഇറങ്ങിവാടാ പട്ടികളേ, ഇറങ്ങിവാടാ ചെറ്റകളേ, ഓര്‍മയില്ലേ ഗുജറാത്ത്, ഓര്‍ത്തുകളിച്ചോ ചെറ്റകളേ..’എന്നൊക്കെയായിരുന്നു മുദ്ര്യാവാക്യങ്ങള്‍. നിരവധി സംഘടനകളാണ് സംഭവത്തിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. വടകര റൂറല്‍ എസ്.പിക്കും സംഭവത്തില്‍ നടപടി സ്വീകരിക്കണമെന്നു കാണിച്ച് വിവിധ സംഘടനകള്‍ പരാതി നല്‍കിയിട്ടുണ്ട്.

മനഃപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിനു വഴിയൊരുക്കുന്ന മുദ്ര്യാവാക്യം പൊലിസ് സാന്നിധ്യത്തിലായിരുന്നു. കുറ്റ്യാടി സി.ഐ എന്‍.സുനില്‍ കുമാറടക്കം സംഭവസ്ഥലത്തുണ്ടായിരുന്നു. യാതൊരു നടപടിയുമെടുക്കാതെ പൊലിസ് കാഴ്ചക്കാരായതില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
വൈകിട്ട് അഞ്ചിന് പൊതുയോഗവും തൊട്ടു മുന്‍പ് റാലിയുമായിരുന്നു സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന് ഒരു മണിക്കൂര്‍ മുന്‍പു തന്നെ വ്യാപാരികള്‍ ബഹിഷ്‌കരണമെന്നോണം കടകളടച്ചിട്ടിരുന്നു. ഒപ്പം നാട്ടുകാരാരും ടൗണിലിറങ്ങിയതുമില്ല. ഇതോടെ ബി.ജെ.പിയുടെ വിശദീകരണ പരിപാടി പാളി. ബി.ജെ.പി നേതാവ് എം.ടി രമേശടക്കം പങ്കെടുക്കുന്ന പരിപാടിയില്‍ ആളുകളുണ്ടാവില്ല എന്നുകണ്ട് മറ്റിടങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ എത്തിച്ചാണ് ജാഥ നടത്തിയതെന്ന് പറയപ്പെടുന്നു. സംഭവവുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

അതേ സമയം വിഷയത്തില്‍ വര്‍ഗീയമായി മുതലെടുക്കാനുളള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. കുറ്റ്യാടി ടൗണില്‍ നടന്ന ബി.ജെ.പി പൊതുയോഗത്തിനോടനുബന്ധിച്ച് നടന്ന റാലിയില്‍ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ചത് ഇതിന്റെ തെളിവാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഷ്ട്രീയ-മത ഭേദമന്യേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്. മുസ്്‌ലിംകളുടെ മാത്രം പ്രശ്‌നമായല്ല ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികള്‍ ഇത് ഏറ്റെടുത്തത്.
പൗരത്വ നിയമ ഭേദഗതിക്കെതിരെ ശക്തമായ എതിര്‍പ്പുയര്‍ന്നതില്‍ വിറളി പൂണ്ട ആര്‍.എസ്.എസ് കലാപമുണ്ടണ്ടാക്കാനുള്ള ശ്രമമാണ് കുറ്റ്യാടിയില്‍ നടത്തിയത്. പ്രകോപനപരമായി മുദ്രാവാക്യം വിളിച്ച് കലാപമുണ്ടണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ നല്‍കിയ പരാതിയില്‍ പൊലിസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.