2019 September 23 Monday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

നിര്‍മലാ സീതാരാമന്റെ ഒപ്പിട്ട് പണം തട്ടി: ബി.ജെ.പി ജനറല്‍ സെക്രട്ടറി മുരളീധര റാവുവിനെതിരെ കേസ്

 

ഹൈദരാബാദ്: പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ കള്ള ഒപ്പിട്ട് പണം തട്ടിയെന്ന ആരോപണത്തില്‍ ബി.ജെ.പി നേതാവ് പി. മുരളീധര്‍ റാവു അടക്കം എട്ടു പേര്‍ക്കെതിരെ കേസ്. കേരളത്തിന്റെ ചുമതലയുള്ള ബി.ജെ.പി ജനറല്‍ സെക്രട്ടറിയാണ് മുരളീധര്‍ റാവു. ഹൈദരാബാദ് പൊലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വഞ്ചനയ്ക്കും വ്യാജ രേഖചമച്ചതിനും എതിരെയാണ് നടപടി. ഫാര്‍മസ്യൂട്ടിക്കല്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്താണ് പണം തട്ടിയത്.

പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചായിരുന്നു തട്ടിപ്പ്. 2.17 കോടി രൂപയാണ് നിയമനത്തിനായി മുരളീധര്‍ റാവുവും സംഘവും കൈപ്പറ്റിയത്. നിര്‍മലാ സീതാരാമന്‍ വ്യാവസായ വാണിജ്യ മന്ത്രിയായിരിക്കുമ്പോഴാണ് സംഭവം.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.