2019 September 22 Sunday
സത്യാന്വേഷിയുടെ ആത്മീയ അന്വേഷണത്തിന്റെ ഭാഗമാണ് നിശബ്ദത

ബി.ജെ.പി 50 വര്‍ഷം ഇന്ത്യ ഭരിക്കുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ഇന്ത്യയെ ബി.ജെ.പി കുറഞ്ഞത് 50 വര്‍ഷം ഭരിക്കുമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. ചിലപ്പോള്‍ അടുത്ത അഞ്ചോ പത്തോ വര്‍ഷത്തേക്ക് ബി.ജെ.പി അധികാരത്തില്‍ വരില്ലായിരിക്കും. എന്നാല്‍, കുറഞ്ഞത് ഞങ്ങള്‍ 50 വര്‍ഷമെങ്കിലും ഇന്ത്യ ഞങ്ങള്‍ ഈ നിലയില്‍ ഭരിക്കുമെന്ന് അമിത് ഷാ പറഞ്ഞു.

ബി.ജെ.പിയെ കൂടുതല്‍ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ എല്ലാ ഭാഗത്തും പാര്‍ട്ടി പ്രവര്‍ത്തനും എത്തിക്കാനും ഊര്‍ജസ്വലമാക്കാനും അമിത് ഷാ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിനൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 1387 എം.എല്‍.എമാരും 330 പാര്‍ലമെന്റ് അംഗങ്ങളും ബി.ജെ.പിക്കുണ്ട്. പാര്‍ട്ടിക്ക് ഇനിയും മുന്നേറാനുണ്ടെന്നും അമിത് ഷാ പറഞ്ഞു. മധ്യപ്രദേശിലെ ബി.ജെ.പി ക്യാംപിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു ബി.ജെ.പിയുടെ അധ്യക്ഷന്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.