2019 June 20 Thursday
കുറഞ്ഞ ഗുണത്തിനു നന്ദി ചെയ്യാത്തവന്‍ അധിക ഗുണങ്ങള്‍ക്കും നന്ദി ചെയ്യുകയില്ല. ജനങ്ങളോട് നന്ദി ചെയ്യാത്തവര്‍ക്ക് അല്ലാഹുവിനോടും നന്ദിയുണ്ടാവുകയില്ല -മുഹമ്മദ് നബി(സ)

മോദി ജനങ്ങളെ മറന്നു, അമ്പലവും പ്രതിമയും പണിതു: ബി.ജെ.പി എം.പി

 

ന്യൂഡല്‍ഹി: മോദി തന്നെ ഉയര്‍ത്തികൊണ്ടു വന്ന വികസനവും ജനങ്ങളുടെ പ്രശ്‌നങ്ങളും മോദി തന്നെ മറന്നുവെന്നും അമ്പലവും പ്രതിമകളും പണിയുന്നതിലും പേരു മാറ്റുന്നതിലുമാണ് മോദി ശ്രദ്ധിച്ചതെന്നും ബി.ജെ.പി രാജ്യസഭ എം.പി സഞ്ചയ് കക്കടെ പറഞ്ഞു.
ബി.ജെ.പിക്കു രാജസ്ഥാനും ചത്തീസ്ഗഡും നഷ്ടപ്പെടുമെന്ന് നേരത്തെതന്നെ പറഞ്ഞിരുന്നു. പക്ഷേ മധ്യപ്രദേശില്‍ സംഭവിച്ചത് ഒരത്ഭുതമാണ്. ഡല്‍ഹിയിലേക്കു കര്‍ഷക മാര്‍ച്ച് നടത്തിയപ്പോള്‍ മുവ്വായിരം കോടിരൂപ ചെലവിട്ടു പട്ടേലിന്റെ പ്രതിമ നിര്‍മിച്ചതും രാമ ക്ഷേത്രത്തിനായുള്ള വലിയ മുറവിളിയും വലിയ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ ചരിത്ര സ്ഥാപനങ്ങളുടേയും സര്‍വകലാശാലകളുടേയും പേരുകള്‍ മാറ്റുന്ന യു.പിയിലെ യോഗി സര്‍ക്കാറിന്റെ നടപടികളും തിരിച്ചടിയായി.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.