2019 August 26 Monday
ഹൃദയത്തില്‍ സത്യമുള്ളവന്‍ തന്റെ നാവിനെ പറ്റി ഭയപ്പെടേണ്ടതില്ല

കാസര്‍കോട്ടും പത്തനംതിട്ടയിലും ബി.ജെ.പി ബൂത്ത് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചുവെന്നു പരാതി

പത്തനംതിട്ട: കാസര്‍കോട് ഉദുമയിലും പത്തനംതിട്ട മല്ലപള്ളിയിലും ബി.ജെ.പി ബൂത്ത് ഏജന്റുമാരെ സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പരാതി. കള്ളവോട്ട് ചെയ്യുന്നത് ചോദ്യം ചെയ്തപ്പോഴാണ് ഉദുമ മണ്ഡലത്തിലെ 132ാം ബൂത്തായ കൂട്ടക്കനി സ്‌കൂളിലെ ബിജെപി ബൂത്ത് ഏജന്റിന് മര്‍ദനമേറ്റതെന്നാണ് പരാതി. ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്റെ മകന്‍ പദ്മകുമാറിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചതായാണ് ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി കാസര്‍കോട് ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത് ജില്ലാ കലക്ടര്‍ക്കും ഡിവൈഎസ്പിക്കും പരാതി നല്‍കി.

പത്തനംതിട്ട പുറമറ്റത്ത് പരുക്കേറ്റ പുറമറ്റം പുത്തന്‍പറമ്പില്‍ മനു സോമനാഥിനാണ് പരുക്കേറ്റത്. ഇയാളെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സി പി എം പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ബൂത്ത് ഏജന്റായിരുന്ന മനു തടഞ്ഞതാണ് അക്രമത്തിനു കാരണമെന്ന് ബി ജെപി ആരോപിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.