2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

കനിമൊഴിയുടെ വീട്ടില്‍ റെയ്ഡ് നടത്തി ഒന്നും കിട്ടിയില്ല; രാഷ്ട്രീയ പ്രേരിതമെന്ന് ഡി.എം.കെ

 

ചെന്നൈ: തമിഴ്‌നാട്ടില്‍ തുടര്‍ച്ചയായി റെയ്ഡ് നടത്തുന്നതിനിടെ, ഡി.എം.കെ നേതാവ് കനിമൊഴിയുടെ വീട്ടിലും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തിയത് വിവാദത്തിലായി. റെയ്ഡില്‍ ഒന്നും കണ്ടെത്താനുമാവാത്തതോടെ, രാഷ്ട്രീയപ്രേരിത നീക്കമായിരുന്നുവെന്ന വിമര്‍ശനവുമായി ഡി.എം.കെ രംഗത്തെത്തി.

ഒരു മണിക്കൂറോളം നീണ്ട റെയ്ഡില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.

വീടിന്റെ ഒന്നാംനിലയില്‍ അനധികൃതമായി വന്‍തുക സൂക്ഷിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തൂത്തുക്കുടിയിലെ ഡി.എം.കെ സ്ഥാനാര്‍ഥിയാണ് കനിമൊഴി. സംസ്ഥാനത്തെ 39 ലോക്‌സഭാ സീറ്റിലേക്കും 18 നിയമസഭാ സീറ്റിലേക്കുമുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കുന്നതിനിശടയാണ് റെയ്ഡ് ഉണ്ടായത്.

ഡി.എം.കെയെ മോശമായി ചിത്രീകരിക്കാന്‍ ബി.ജെ.പി നടത്തിയ ശ്രമമാണ് ഇതെന്ന് കനിമൊഴി പ്രതികരിച്ചു. ഇത് ജനാധിപത്യ വിരുദ്ധമാണ്. റെയ്ഡിലൂടെ തന്റെ വിജയം ബി.ജെ.പിക്ക് തടയാനാവില്ല.എതിര്‍ സ്ഥാനാര്‍ഥി ബി.ജെ.പി തമിഴ്‌നാട് അധ്യക്ഷ തമിഴിസെ സൗന്ദരരാജന്റെ വീട്ടില്‍ കോടികള്‍ സൂക്ഷിക്കുന്നതായി പരാതിയുണ്ടെന്നും അവിടെ റെയ്ഡ് നടത്തുമോയെന്നും കനിമൊഴി ചോദിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.