2019 March 25 Monday
ആഴത്തില്‍ ചെല്ലുന്തോറും നീരുറവയുടെ വ്യാപ്തിയേറുന്നു; പഠനമേറുന്തോറും ജ്ഞാനമേറുന്നു – തിരുവള്ളുവര്‍

ബി.ജെ.പിയിലും സീറ്റ്‌ തര്‍ക്കം: പിള്ളക്കു സീറ്റുണ്ടാകില്ല, ടോം വടക്കനും പുറത്ത്

ന്യുഡല്‍ഹി: സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ബിജെപിയിലും സീറ്റ്‌
തര്‍ക്കം മുറുകുന്നു. പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട്, പാലക്കാട് സീറ്റുകളില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന കാര്യത്തില്‍ ഒരു ധാരണയിലുമെത്താന്‍ ബി.ജെ.പിക്കായിട്ടില്ല.
പത്തനംതിട്ട സീറ്റ് ലക്ഷ്യം വച്ച്
സംസ്ഥാന അധ്യക്ഷന്‍ മുതല്‍ നിരവധി സെക്രട്ടറിമാരാണ് കളം നിറയുന്നത്. അതേ സമയം പി.എസ് ശ്രീധരന്‍പിള്ള മത്സരിച്ചേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുഷാര്‍ വെള്ളാപ്പള്ളി തൃശൂരില്‍ മത്സരിക്കുകയാണെങ്കില്‍ സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കും. അപ്പോള്‍ ശ്രീധരന്‍ പിള്ളക്ക് സീറ്റുണ്ടാകില്ല. പാലക്കാട് ശോഭാസുരേന്ദ്രന്റെ പേര് പരിഗണിക്കുന്നുണ്ടെങ്കിലും സി. കൃഷ്ണകുമാറിനെയാണ് മറു വിഭാഗത്തിന് താല്‍പര്യം. ദേശീയ നേതൃത്വത്തിന്റെ നിലപാട് ഇക്കാര്യത്തില്‍ പ്രധാനമാണ്.

തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക ഇന്ന് പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ കോണ്‍ഗ്രസില്‍ നിന്ന് സീറ്റു കിട്ടാതെ ബി.ജെ.പിയിലെത്തിയ ടോം വടക്കനും സീറ്റിനായി വരി നില്‍ക്കുന്നുണ്ട്.

വടക്കന് കേരളത്തില്‍ സീറ്റു നല്‍കാനാകില്ലെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ആദ്യ ഘട്ടങ്ങളിലെ 100 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരും പട്ടികയിലുണ്ടാകും.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.