2019 May 22 Wednesday
ജനങ്ങളില്‍ നിന്നു നീ മുഖം തിരിച്ച് കളയരുത് അഹന്ത കാണിച്ച് ഭൂമിയില്‍ നടക്കയുമരുത് (വിശുദ്ധ ഖുര്‍ആന്‍)

അഭ്യൂഹങ്ങള്‍ക്ക് വിരാമം; പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന്‍ ബി.ജെ.പി സ്ഥാനാര്‍ഥി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ മത്സരിക്കുമെന്ന് പാര്‍ട്ടി കേന്ദ്രനേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് 13 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. അന്ന് പത്തനംതിട്ട ഒഴിച്ചിടുകയും ചെയ്തു. ഇന്നു പുറത്തിറക്കിയ 11 അംഗ സ്ഥാനാര്‍ഥി പട്ടികയിലാണ് സുരേന്ദ്രന്റെ പേര് ഉള്‍കൊള്ളുന്നത്.

മണ്ഡലത്തില്‍ സുരേന്ദ്രന്‍ വന്‍ മുന്നേറ്റമുണ്ടാക്കുമെന്നും സുരേന്ദ്രന്‍ ജനകീയ നേതാവാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു.

നേരത്തെ തര്‍ക്കത്തിലായ പത്തനംതിട്ടയില്‍ ശ്രീധരന്‍ പിള്ളയുടെയും കെ.സുരേന്ദ്രന്റെയും പേരിലായിരുന്നു തര്‍ക്കം മുറുകിയിരുന്നത്. എന്നാല്‍ ഇതൊന്നുമല്ലാത്ത ഒരു പ്രമുഖ സ്ഥാനാര്‍ഥിയെ ഇവിടെ ഇറക്കുന്നു എന്നായി പിന്നീട്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവും രാജ്യസഭാ ഉപാധ്യക്ഷനുമായ വ്യക്തിയെ ഇറക്കുന്നു എന്ന തരത്തിലും സി.പി.എം അവരുടെ ദിനപത്രത്തില്‍ വാര്‍ത്തയും നല്‍കിയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായിരുന്ന പ്രയാര്‍ ഗോപാലകൃഷ്ണനും സ്ഥാനാര്‍ഥിയായേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.