2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബി.ജെ.പി ചിന്താഗതി ദലിതുകള്‍ക്കും ഗോത്രങ്ങള്‍ക്കുമെതിര്: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ബി.ജെ.പിയുടെ ചിന്താഗതി ദലിതുകള്‍ക്കും ഗോത്രങ്ങള്‍ക്കും എതിരാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നയിക്കുന്ന സര്‍ക്കാര്‍ പുറത്താവുമെന്നും രാഹുല്‍ പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനൊപ്പമാണ്. കോണ്‍ഗ്രസ് ബി.ജെ.പിയെ തകര്‍ക്കും- രാഹുല്‍ ഗാന്ധി പറഞ്ഞു.

ദലിതുകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് രാജ്യത്താകമാനം ഇന്ന് കോണ്‍ഗ്രസ് ഉപവാസ സമരം നടത്തിയിരുന്നു. ഡല്‍ഹിയില്‍ നടന്ന ഉപവാസത്തില്‍ മറ്റു നേതാക്കളോടൊപ്പം സമരത്തിലിരുന്ന രാഹുല്‍ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.

ദലിതുകളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരുമെന്ന് രാഹുല്‍ പറഞ്ഞു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.