2018 February 17 Saturday
എല്ലാവരും ഒരുപോലെ കഴിവുള്ളവരാകണമെന്നില്ല. എന്നാല്‍, സ്വന്തം കഴിവുകളെ വികസിപ്പിച്ചെടുക്കാനുള്ള അവസരം ഏവര്‍ക്കും ഒരുപോലെയാണ്.
എ.പി.ജെ അബ്ദുല്‍ കലാം

ബിറ്റ്‌കോയിന്‍ മൂല്യം കുതിക്കുന്നു; 15,000 ഡോളറും കടന്നു

ന്യൂഡല്‍ഹി: ഡിജിറ്റല്‍ കറന്‍സിയായ ബിറ്റ്‌കോയിന്റെ മൂല്യം ആദ്യമായി 15000 ഡോളര്‍ കടന്നു. ചിക്കാഗോ ബോര്‍ഡ് ഓപ്ഷന്‍സ് എക്‌സ്‌ചേഞ്ച് ബിറ്റ്‌കോയിന്‍ ഫ്യൂച്ചേഴ്‌സ് അവതരിപ്പിക്കാനിരിക്കെയാണ് മൂല്യം ഇത്രയും ഉയര്‍ന്നത്.

കോയിന്റെ മൂല്യം 24 മണിക്കൂറിനിടെ 15340 ഡോളറായാണ് ഉയര്‍ന്നത്. ഈ സമയത്തെ താഴ്ന്ന മൂല്യം 12662.86 ആയിരുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് 10,000 ഡോളര്‍ മൂല്യമെന്ന ചരിത്രനേട്ടം ബിറ്റ്‌കോയിന്‍ സ്വന്തമാക്കിയത്. ഈ വര്‍ഷമാദ്യം 1000 ഡോളറില്‍ താഴെയായിരുന്നു ഇതിന്റെ മൂല്യം.

അതേസമയം, ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് ഇന്ത്യയില്‍ അംഗീകാരം നല്‍കിയിട്ടില്ല.

ഒരു വ്യക്തിയോ ഒന്നിലധികം വ്യക്തികളഓ വിവരസാങ്കേതിക വിദ്യ ഉപയോഗിച്ച് സൃഷ്ടിച്ചെടുത്ത സാങ്കല്‍പ്പിക കറന്‍സിയാണ് ബിറ്റ്‌കോയിന്‍. ഇന്റര്‍നെറ്റിലൂടെ മാത്രമാണ് ഇതിന്റെ വിനിമയം നടക്കുന്നത്. ലോകത്തെവിടെയും പണമിടപാടുകള്‍ സാധ്യമാകുന്നതാണ് ബിറ്റ്‌കോയിന്റെ സവിശേഷത.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.