2018 November 15 Thursday
ഒരു കടമ നിര്‍വഹിച്ചുകഴിഞ്ഞാലുള്ള പ്രതിഫലം മറ്റൊന്ന് നിറവേറ്റാനുള്ള ശക്തിയാണ്.

ബിഷപ്പിനെതിരായ കേസ്: പോലിസ് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് കാനം

കോഴിക്കോട്: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസില്‍ പോലിസ് അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന് സി.പി.എ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കേസിനെ കുറിച്ചാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. അതുകൊണ്ട് അന്വേഷണത്തിന് സമയപരിധി വയ്ക്കരുത്. നമ്മള്‍ ഭരണകൂടത്തെ വിശ്വാസിച്ച് മുന്നോട്ടുപോകണം. അന്വേഷണത്തിന് നമുക്ക് പോലിസ് അല്ലാതെ വേറെ സംവിധാനമില്ലെന്നും കാനം പറഞ്ഞു.

പോലിസ് ഇപ്പോള്‍ തെളിവുകള്‍ ശേഖരിക്കുകയാണ്. അതിനു ശേഷം ഉചിതമായ നടപടികള്‍ സ്വീകരിക്കും. അന്വേഷണം ഏത് രീതിയില്‍ പോകണമെന്ന് അവര്‍ തീരുമാനിക്കും. അതില്‍ നമ്മള്‍ ഇടപെടേണ്ട കാര്യമില്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.