2018 September 25 Tuesday
ലോകത്തെ മാറ്റിമറിക്കാന്‍ ഇറങ്ങുന്നവര്‍ ആദ്യം സ്വയം മാറ്റിമറിക്കട്ടെ
സോക്രട്ടീസ്

ബിഷപ്പും പോലിസും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടെന്ന് കെമാല്‍ പാഷ

ബിഷപ്പിനെ അറസ്റ്റ് ചെയ്യണം

കൊച്ചി: കന്യാസ്ത്രീക്കെതിരായ ലൈംഗികാതിക്രമണക്കേസില്‍ ജലന്ദര്‍ ബിഷപ്പിനെതിരേ ജസ്റ്റിസ് കെമാല്‍ പാഷ. ബിഷപ്പിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണം. എന്നാല്‍, ഇതുവരെ അറസ്റ്റ് ചെയ്യാത്തതില്‍ നിന്നും പോലിസും ബിഷപ്പും തമ്മിലുള്ളത് അവിശുദ്ധ കൂട്ടുകെട്ടാണെന്ന് മനസിലാക്കാന്‍ സാധിക്കുമെന്നും കെമാല്‍ പാഷ പറഞ്ഞു.

കൊച്ചിയിലെ കന്യാസ്ത്രീകള്‍ നടത്തുന്ന സമരപന്തലിലെത്തിയതായിരുന്നു ജസ്റ്റിസ് കെമാല്‍ പാഷ. അതേ സമയം ജലന്ദര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയേറി വരുന്നു. കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നിരവധി ബിഷപ്പുമാരും വൈദികരും സമരപന്തലിലെത്തി.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.