2020 July 15 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ബിഷപ്പ് ഫ്രാങ്കോ ജയിലിന് പുറത്തിറങ്ങി; സ്വീകരിച്ചത് എം.എല്‍.എ അടക്കമുള്ളവര്‍

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ നിന്നും പുറത്തിറങ്ങി. ഹൈക്കോടതി ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയ ഫ്രാങ്കോ മുളയ്ക്കലിനെ സ്വീകരിക്കാന്‍ പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജും ബിഷപ്പിന്റെ ബന്ധുക്കളും സിസ്റ്റര്‍മാരുമടക്കമുള്ളവര്‍ പാലാ സബ് ജയിലിനു പുറത്ത് എത്തിയിരുന്നു.

ജാമ്യം അനുവദിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കിട്ടാന്‍ വൈകിയതിനെ തുടര്‍ന്നാണ് ബിഷപ്പിന് ജയിലിനു പുറത്തിറങ്ങാന്‍ വൈകിയത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.