2018 September 21 Friday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ബിഷപ്പിനെതിരായ പീഡനക്കേസ്: കന്യാസ്ത്രീക്കു പിന്‍തുണയെന്ന് കാനം

കായംകുളം: ജലന്ധര്‍ ബിഷപ്പിന് എതിരെ പീഡനക്കേസില്‍ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ബന്ധുക്കള്‍ക്ക് പിന്തുണ നല്‍കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വൈകിട്ട് ആറുമണിയോടെ കായംകുളം കൃഷ്ണപുരം കെ.ടി.ഡി.സിയില്‍ കാനത്തെ കണ്ട കന്യാസ്ത്രീയുടെ സഹോദരന് എല്ലാവിധ പിന്‍തുണയും അറിയിച്ചു. സഹോദരനില്‍നിന്നു കാര്യങ്ങള്‍ മനസിലാക്കിയ കാനം കന്യാസ്തീയുമായും ഡി.ജി.പിയുമായും ഫോണില്‍ ബന്ധപ്പെട്ടു.

അന്വേഷണം ശരിയായ ദിശയിലാണ്. ഉദ്യോഗസ്ഥര്‍ക്ക് അറസ്റ്റ് ഉള്‍പ്പെടെയുള്ള കാര്യങ്ങളെപ്പറ്റി അവസാന തീരുമാനമെടുക്കാന്‍ അല്‍പ്പം കൂടി സമയം നല്‍കണം. ഹൈക്കോടതിയും അന്വേഷണത്തില്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. നീതിയ്ക്ക് വേണ്ടിയുള്ള എല്ലാ പോരാട്ടത്തിലും സി.പി.ഐ ഉണ്ടാകുമെന്നും കാനം പറഞ്ഞു.

പൊലിസിന്റെ അന്വേഷണം തൃപ്തികരമാണ്. അതിനാല്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്റെ ആവശ്യം ഇല്ല. ക്രൈംബ്രാഞ്ച് അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കൂടിക്കാഴ്ച തൃപ്തികരമായിരുന്നുവെന്നു കന്യാസ്ത്രീയുടെ സഹോദരനും പ്രതികരിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.