2019 May 25 Saturday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

പാസ്‌പോര്‍ട്ട് അപേക്ഷയ്ക്ക് ഇനി ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല

ന്യൂഡല്‍ഹി: ഇനി പാസ്‌പോര്‍ട്ട് അപേക്ഷിക്കാന്‍ ജനന സര്‍ട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. പകരം ആധാര്‍ കാര്‍ഡോ അനുബന്ധരേഖകളോ മതി. ഇന്ത്യന്‍ പൗരന്മാര്‍ക്ക് പാസ്‌പോര്‍ട്ട് ലഭ്യമാക്കാനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി.

1980ലെ പാസ്‌പോര്‍ട്ട് നിയമപ്രകാരം 26/01/1989 ന് ശേഷം ജനിച്ച എല്ലാവരും ജനനസര്‍ട്ടിഫിക്കറ്റ് പാസ്‌പോര്‍ട്ട് അപേക്ഷയോടൊപ്പം വയ്ക്കണമെന്നത് നിര്‍ബന്ധമായിരുന്നു. പുതിയ വ്യവസ്ഥയോടെ ഇനി ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ല. പകരം വയസ് തെളിയിക്കുന്നതിന് ആധാര്‍കാര്‍ഡോ, പാന്‍കാര്‍ഡോ, തിരിച്ചറിയല്‍ കാര്‍ഡോ, സ്‌കൂള്‍ ടി.സിയോ അപേക്ഷയോടൊപ്പം വയ്ക്കാമെന്നാണ് പുതിയ ഉത്തരവ്.

ഡൈവോഴ്‌സ് രേഖകളോ ദത്തെടുക്കല്‍ രേഖകളോ ഇനി മുതല്‍ പാസ്‌പോര്‍ട്ടിന് വേണ്ടി ഹാജരാക്കേണ്ടതില്ല. അനാഥര്‍ക്ക് വയസ് തെളിയിക്കുന്നതിന് അനാഥാലയത്തില്‍ നിന്നുള്ള രേഖ ഹാജരാക്കിയാല്‍ മതി. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കാവട്ടെ സര്‍വീസ് റെക്കോര്‍ഡോ പെന്‍ഷന്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതിയെന്നും വി.കെ സിങ് പാര്‍ലമെന്റില്‍ പറഞ്ഞു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.