2018 September 20 Thursday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

പക്ഷിപ്പനി ബംഗളൂരുവില്‍ കോഴിവ്യാപാരത്തെ ബാധിച്ചു

ഹുബ്ലി: പക്ഷിപ്പനി ബംഗളൂരുവിലെ കോഴിവ്യാപാരത്തെ ബാധിച്ചതായി വ്യാപാരികള്‍. കോഴി ഫാമുകളില്‍ നിന്നും ബംഗളൂരുവിലേക്കുള്ള വില്‍പ്പനയില്‍ പക്ഷിപ്പനി മൂലം വന്‍ ഇടിവു സംഭവിച്ചു.

പക്ഷിപ്പനി മൂലം കോഴി വ്യാപാരത്തില്‍ 25 ശതമാനം ഇടിവാണ് സംഭവിച്ചത്. എന്നാല്‍, ഇത് മട്ടണ്‍ ഇറച്ചിയുടെ വ്യാപാരം വര്‍ധിക്കാനും ഇടയാക്കിയതായി വ്യാപാരികള്‍ പറഞ്ഞു.

ദസറബലിയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ 942 കോഴികള്‍ക്ക് പക്ഷിപ്പനി ഉള്ളതായി കണ്ടെത്തിയിരുന്നു. ഇതോടെയാണ് കോഴി വ്യാപാരത്തില്‍ ഇടിവു സംഭവിച്ചത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.