2018 August 14 Tuesday
സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം പാരതന്ത്ര്യം മാനികള്‍ക്ക് മൃതിയേക്കാള്‍ ഭയാനകം
 കുമാരനാശാന്‍

കേസുമായി മുന്നോട്ടുപോയാല്‍ ബാറുകള്‍ തുറക്കാമെന്ന് സി.പി.എം ഉറപ്പുനല്‍കി: ബിജു രമേശ്

തിരുവനന്തപുരം:കെ.എം മാണിക്കെതിരായ ബാര്‍ക്കോഴ കേസില്‍ പുതിയ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ബിജു രമേശ്. കേസുമായി മുന്നോട്ടുപോയാല്‍ എല്ലാ ബാറുകളും തുറക്കാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉറപ്പു നല്‍കിയിരുന്നുവെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.എന്നാല്‍ ഇത് പാലിക്കപ്പെട്ടില്ല. ഭൂരിഭാഗം ബാറുടമകളെയും വഞ്ചിച്ച സി.പി.എം മാണിക്കെതിരായ ബാര്‍ കോഴക്കേസ് അട്ടിമറിക്കുകയാണെന്നും ബിജു രമേശ് ആരോപിച്ചു.

ബാര്‍കോഴക്കേസ് ഒഴിവാക്കി കെ.എം. മാണിയെ വെള്ളപൂശാന്‍ തയാറായാല്‍ എല്‍ഡിഎഫ് വഞ്ചിച്ചു എന്നുതന്നെ പറയേണ്ടിവരുമെന്നും ബിജു രമേശ് പറഞ്ഞു. കെ.എം മാണിയും സി.പി.എമ്മും തമ്മില്‍ കൈകോര്‍ക്കാന്‍ നീക്കം നടത്തുമ്പോഴാണ് ബാര്‍ വിഷയത്തില്‍ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.