2019 September 16 Monday
വിശുദ്ധനും പാപിയും തമ്മില്‍ ആകെയുള്ള വ്യത്യാസം, വിശുദ്ധന് ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നതും, പാപിയ്ക്ക് ഒരു ഭാവികാലമുണ്ടെന്നതും മാത്രം.

യു.എസ് ഓപ്പണ്‍ ഫൈനലില്‍ സെറീന എന്ന വന്‍മരത്തെ വീഴ്ത്തി 19 കാരി ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവ്

 

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ ടെന്നീസ് ഫൈനലില്‍ ബിയാന്‍ക ആന്‍ഡ്രിസ്‌ക്യുവിന് അട്ടിമറി വിജയം. ഫൈനലില്‍ എട്ടാം സീഡായ സെറീന വില്യംസിനെ പരാജയപ്പെടുത്തിയാണ് 19കാരിയായ ബിയാന്‍ക ആദ്യ ഗ്ലാന്‍ഡ് സ്ലാം കിരീടം നേടിയത്. സ്‌കോര്‍ 63, 75. യുഎസ് ഓപ്പണ്‍ ചാംപ്യനാകുന്ന ആദ്യ കനേഡിയന്‍ താരം കൂടിയാണ് ബിയാന്‍ക. കഴിഞ്ഞ മാസം റോജേഴ്‌സ് കപ്പ് ഫൈനലില്‍ പുറംവേദന കാരണം സെറീന പിന്‍മാറിയപ്പോള്‍ ബിയാന്‍ക കിരീടം നേടിയിരുന്നു. ഇതുവരെ ഒരു ഗ്രാന്‍സ്ലാമിന്റെയും രണ്ടാം റൗണ്ടിനപ്പുറം പോകാന്‍ കഴിയാതിരുന്ന ബിയാന്‍ക ഇതാദ്യമായാണ് യു.എസ് ഓപ്പണിന്റെ മെയിന്‍ ഡ്രോയില്‍ ഇടംപിടുക്കുന്നത്. 2004ല്‍ സെറീന വില്ല്യംസിനെ വീഴ്ത്തി വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുമ്പോള്‍ പതിനേഴ് വയസ്സ് മാത്രമായിരുന്നു ഷറപ്പോവയ്ക്ക് പ്രായം.

ഈ വര്‍ഷം ഇതൊരു സ്വപ്‌നസാക്ഷാത്കാരമാണ്, വിജയത്തിനു ശേഷമുള്ള ബിയാന്‍കയുടെ ആദ്യ പ്രതികരണം ഇങ്ങനെയായിരുന്നു. ഇത് തുടര്‍ച്ചയായ രണ്ടാം തവണയാണ് സെറീന യു.എസ്. ഓപ്പണിന്റെ ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ജപ്പാന്‍കാരി നവോമി ഒസാക്കയാണ് സെറീനയെ കലാശപ്പോരില്‍ വീഴ്ത്തിയത്. 2014ലാണ് സെറീന ഫല്‍ഷിങ് മെഡോസില്‍ അവസാനമായി കിരീടം സ്വന്തമാക്കിയത്.

Bianca Andreescu beats Serena Williams in US Open women’s final – as it happened


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.