2020 January 25 Saturday
യുദ്ധഭീതിയോടെ ഗൾഫ് മേഖല; മറ്റൊരു ഗൾഫ് യുദ്ധം താങ്ങാൻ ലോകത്തിനു ശേഷിയുണ്ടാകില്ലെന്ന് യു എൻ

ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു: പതിനഞ്ചോളം പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ട്

മുംബൈ: ഭീവണ്ടിയില്‍ നാലുനില കെട്ടിടം തകര്‍ന്ന് വീണ് രണ്ടുപേര്‍ മരിച്ചു. അഞ്ചുപേര്‍ക്ക് പരുക്കേറ്റു. പതിനഞ്ചോളം പേര്‍ കുടുങ്ങി കിടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അനധികൃതമായി താമസിപ്പിച്ചവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കരുതുന്നത്. സിറാജ് അഹമ്മദ് അന്‍സാരി(23),അഖിബ് അന്‍സാരി(22) എന്നിവരാണ് മരിച്ചത്. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭീവണ്ടിയിലെ ശാന്തിനഗറിലാണ് അപകടമുണ്ടായത്. അതേ സമയം പതിനഞ്ചോളം കുടുംബങ്ങളെ ഇന്നലെ രാത്രി തന്നെ ഇവിടെ നിന്ന് ഒഴിപ്പിച്ചിരുന്നുവെന്നും വീട്ടു സാധനങ്ങള്‍ തിരിച്ചെടുക്കാന്‍ പിന്നീട് എത്തിയവരാണ് അപകടത്തില്‍ പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്.

ബഹുനില കെട്ടിടം തകര്‍ന്ന സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എട്ടു വര്‍ഷം പഴക്കമുള്ള കെട്ടിടം നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പരുക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.