2020 January 28 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

ഭീമബാലസാഹിത്യ അവാര്‍ഡ് ഫാത്തിഹ ബിഷറിന്

കോഴിക്കോട്: 29ാ മത് ഭീമാബാലസാഹിത്യ അവാര്‍ഡ് കുട്ടികളുടെ വിഭാഗത്തില്‍ ഫാത്തിഹ ബിഷറിന്റെ ‘അനന്തരം അവനൊരു നക്ഷത്രമായി’ എന്ന ബാലനോവലിന്.10000 രൂപയും പ്രശംസാപത്രവും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പ്പന ചെയ്ത ശില്‍പ്പവുമാണ് അവാര്‍ഡ്. പെരുമ്പടവം ശ്രീധരന്‍, സി.രാധാകൃഷ്ണന്‍, ഡോ.കെ.ശ്രീകുമാര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.
പുരസ്‌കാരം പ്രശസ്ത എഴുത്തുകാരി പി.വത്സല ഈ മാസം 27ന് ശനിയാഴ്ച കോഴിക്കോട് അളകാപുരിയില്‍ വൈകിട്ട് 4 മണിക്ക് വിതരണം ചെയ്യും. പരിപാടി കെ.ജയകുമാര്‍ ഐ.എ.എസ് ഉദ്ഘാടനം ചെയ്യും. രാജീവ് ആലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തും.


ഭീമ ജുവലേഴ്സ് സ്ഥാപകനും സാമൂഹികപ്രവര്‍ത്തകനും ആയിരുന്ന കെ.ഭീമ ഭട്ടരുടെ സ്മരണാര്‍ഥം നല്‍കുന്ന മുതിര്‍ന്നവര്‍ക്കുള്ള പുരസ്‌കാരം ‘വനയാത്ര’ എന്ന ബാലസാഹിത്യ നോവലിനാണ്. തിരുവനന്തപുരം മുട്ടട സ്വദേശിയും തിരുവനന്തപുരം ഗവ.വിമന്‍സ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോ.ടി.ആര്‍ ജയകുമാരിയും തിരുവനന്തപുരം കാലടി സ്വദേശി ആര്‍.വിനോദ് കുമാറും ചേര്‍ന്ന് എഴുതിയ നോവല്‍ ആണിത്. 70,000 രൂപ ക്യാഷ് അവാര്‍ഡായി ലഭിക്കും.

1989ല്‍ തകഴി ശിവശങ്കരപ്പിള്ള ചെയര്‍മാനായി ആരംഭിച്ചതാണ് ‘ഭീമ അവാര്‍ഡ്’. ബാല സാഹിത്യത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹനം നല്‍കുന്ന അവാര്‍ഡ് ആണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
മലപ്പുറം കാളികാവ് അഞ്ചച്ചവടി സ്വദേശിയായ ഫത്തിഹ ബിഷര്‍ സുപ്രഭാതം ദിനപത്രത്തിലെ ചീഫ് സബ് എഡിറ്ററായ ഹംസ ആലുങ്ങലിന്റെയും ബുഷ്‌റയുടെയും ഏക മകളാണ്. വണ്ടൂര്‍ വി.എം.സി ഹയര്‍സെക്കന്‍ഡി സ്‌കൂളില്‍ പ്ല്‌സ് ടു ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിനിയാണ്. കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍ എന്ന പുസ്തകവും ഫാത്തിഹയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം പേരക്ക ബുക്‌സാണ് രണ്ടുകൃതികളും പ്രസിദ്ധീകരിച്ചത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News