2020 March 30 Monday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

എ.ജി.ആര്‍ കുടിശ്ശിക; എയര്‍ടെല്‍ 10,000 കോടി രൂപ അടച്ചു

 

ന്യൂഡല്‍ഹി: സുപ്രിം കോടതി അന്ത്യശാസനം നല്‍കിയതോടെ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ 10,000 കോടി രൂപ കുടിശ്ശികയിനത്തില്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ അടച്ചു. അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശ്ശികയിനത്തില്‍ ആകെ 35,586 കോടി രൂപയാണ് എയര്‍ടെല്‍ നല്‍കാനുള്ളത്. മാര്‍ച്ച് 17ന് മുമ്പ് ബാക്കി തുക നല്‍കാമെന്നും എയര്‍ടെല്‍ പറഞ്ഞു.

22 സര്‍ക്കിളില്‍ നിന്നുമുള്ള കുടിശ്ശിക കണക്കാക്കാന്‍ സമയം വേണമെന്ന് ആവശ്യപ്പെട്ട എയര്‍ടെല്‍ അത് പൂര്‍ത്തിയായതിന് ശേഷം സുപ്രിംകോടതി വീണ്ടും വാദം കേള്‍ക്കുന്നതിന് മുമ്പായി ബാക്കി തുക തിരികെ നല്‍കുമെന്നും അറിയിച്ചു.

ഫെബ്രുവരി നാലിനാണ് എ.ജി.ആര്‍ കുടിശ്ശിക അടയ്ക്കാനുള്ള അവസാന അറിയിപ്പ് ടെലികോം മന്ത്രാലയം പുറത്തിറക്കിയത്. കമ്പനികളില്‍ നിന്നും കുടിശ്ശിക ജനുവരി 23ന് മുമ്പ് തിരിച്ചെടുക്കാന്‍ സാധിക്കാതിരുന്നതിന് മന്ത്രാലയത്തിനും ഉത്തരവ് പാലിക്കാതിരുന്നതിന് കമ്പനികള്‍ക്കും കോടതിയില്‍ നിന്നും വലിയ വിമര്‍ശനം കേള്‍ക്കേണ്ടി വന്നിരുന്നു. 53,000 കോടിയാണ് വോഡഫോണ്‍ അടയ്ക്കാനുണ്ടായിരുന്നത്. ഇന്നലെ അടച്ച കുശ്ശിക കഴിച്ച് ഇനി 50,500 കോടിയാണ് വോഡഫോണ്‍ തിരിച്ചടയ്ക്കാനുള്ളത്.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.