2018 October 19 Friday
എല്ലാ മനുഷ്യരോടും തുല്യമായ പെരുമാറ്റമാണ് സമത്വം

ടെലികോം അഴിമതി: ബെഞ്ചമിന്‍ നെതന്യാഹുവിനെ ഇസ്‌റാഈല്‍ പൊലിസ് ചോദ്യംചെയ്തു

തെല്‍അവീവ്: ടെലികോം അഴിമതിക്കേസില്‍ ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പൊലിസ് ചോദ്യംചെയ്തു. നെതന്യാഹുവിന്റെ രാഷ്ട്രീയഭാവി തന്നെ പ്രതിസന്ധിയിലായേക്കാവുന്ന മൂന്ന് അഴിമതിക്കേസുകളില്‍ പ്രധാനപ്പെട്ടതാണ് ഇത്. രാജ്യത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബിസെക്കിന്റെ ഇടപാട് നടത്തിയതിലാണ് ക്രമക്കേടുണ്ടെന്ന ആരോപണം.

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്ത് പൊലിസുകാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അതേസമയം, നെതന്യാഹു രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പുറത്ത് പ്രതിഷേധം നടക്കുന്നുമുണ്ട്.

ചോദ്യംചെയ്യലുമായി ബന്ധപ്പെട്ട് പൊലിസ് പ്രതികരണം അറിയിച്ചിട്ടില്ല. എന്നാല്‍ ബിസെക്ക് ടെലികോം കമ്പനിയുടെ അനുമതിക്കായി ഇളവുകള്‍ അനുവദിച്ചെന്ന കേസില്‍ ചോദ്യംചെയ്തതായി ഇസ്‌റാഈല്‍ റേഡിയോ റിപ്പോര്‍ട്ടെ ചെയ്തു.


 

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.