2020 August 11 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പ്രതിഷേധക്കാര്‍ക്കു മുന്നില്‍ ബംഗളൂരു ഡി.സി.പിയുടെ ദേശീയഗാന തെറാപ്പി; ഒന്നിച്ചു പാടിയശേഷം സമാധാനത്തോടെ പിരിഞ്ഞുപോയി

 

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ പിരിച്ചുവിടാന്‍ വേറിട്ട മാര്‍ഗം സ്വീകരിച്ച് ബംഗളൂരു ഡി.സി.പി ചേതന്‍ സിങ് റാത്തോര്‍. ബംഗളൂരു ടൗണ്‍ ഹാളില്‍ ഒരുമിച്ച് കൂടിയവരെ പിരിച്ചുവിടാനാണ് ഡി.സി.പി ദേശീയഗാനം ആലപിച്ചത്.

ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. പ്രതിഷേധക്കാരോട് അനുനയ സ്വരത്തില്‍ സംസാരിച്ചശേഷം അദ്ദേഹം ദേശീയഗാനം ആലപിക്കാന്‍ ആവശ്യപ്പെടുകയും എല്ലാവരും ഒന്നിച്ച് പാടുകയും ചെയ്യുന്നു. പാടിക്കഴിഞ്ഞ ശേഷം എല്ലാവരും സമാധാനത്തോടെ പിരിഞ്ഞുപോയെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.