2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

നാടകീയാന്ത്യം; അവസാന നിമിഷം ഗോളടിച്ച് ബെല്‍ജിയം ജേതാക്കള്‍

  • ബെല്‍ജിയം ക്വാര്‍ട്ടറില്‍
  • എതിരാളികള്‍ ബ്രസീല്‍

 

ജപ്പാന്‍ 2 - 3 ബെല്‍ജിയം

ഹരഗുച്ചി (48)                 വെര്‍ട്ടങ്കണ്‍ (69)
ഇനുയി (52)                     ഫെല്ലയിനി (74)
                                        ചാഡ്‌ലി (90+4)

 

റോസ്‌തോവ്: ഏഷ്യന്‍ കരുത്തരായ ജപ്പാനും പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീമായ ബെല്‍ജിയവും തമ്മിലുള്ള പ്രീക്വാര്‍ട്ടര്‍ മത്സരം തുടങ്ങി. ഈ മത്സരത്തില്‍ വിജയിക്കുന്നവര്‍ ക്വാര്‍ട്ടറില്‍ ബ്രസീലുമായി ഏറ്റുമുട്ടും.

ഇരു ടീമുകളും ഏറ്റുമുട്ടുമ്പോള്‍ ചരിത്രം നോക്കിയാല്‍ ജപ്പാനാണ് മേല്‍ക്കൈ. നാലു തവണ ഏറ്റുമുട്ടിയതില്‍ രണ്ടു ജയവുമായി ജപ്പാനാണ് മുമ്പില്‍. എന്നാല്‍, ഈ കണക്കുകള്‍ ജപ്പാന് ആശ്വാസം പകരില്ലെന്നുറപ്പാണ്. കാരണം, പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുകയും എല്ലാ കളികളും ജയിച്ച ടീമാണ് ബെല്‍ജിയം. അതിനാല്‍ പോരാട്ടം കടുത്തതാകുമെന്നുറപ്പാണ്.


 

 

ബെല്‍ജിയത്തിന്റെ വിജയഗോള്‍ കാണാം..

 

 

90+4′ നാടകീയാന്ത്യം.. ഇന്‍ജുറി ടൈമില്‍ ബെല്‍ജിയത്തിന്റെ രക്ഷകനായി ചാഡ്‌ലിയുടെ ഗോള്‍..

 


85′ സൂപ്പര്‍സേവ്…. ഗോാളി… ഗോളെന്നുറപ്പിച്ച രണ്ടു സേവുകള്‍ നടത്തി ജപ്പാന്‍ ഗോളി കവാഷിമ

 


ബെല്‍ജിയത്തിന്റെ രണ്ടാം ഗോള്‍ കാണാം..

 

69+74′  മത്സരത്തില്‍ മേധാവിത്തം തുടര്‍ന്ന ജപ്പാന് അടിയായി ബെല്‍ജിയത്തിന്റെ സൂപ്പര്‍ ഹെഡര്‍ കൂടാതെ ഒരു കോര്‍ണര്‍ കിക്ക് ഹെഡര്‍ ഗോളും

ബെല്‍ജിയത്തിന്റെ വെര്‍ട്ടങ്കണിട്ട സൂപ്പര്‍ ഹെഡര്‍ ഗോള്‍ കാണാം…

 

 


ജപ്പാന്റെ രണ്ടാം ഗോള്‍.. (ഇനുയി) സ്‌കോര്‍: 2-0

 

 


ജപ്പാന്റെ ആദ്യ ഗോള്‍.. (ഹരഗുച്ചി) സ്‌കോര്‍: 1-0

 

 

48+52′  ഗോാള്‍… ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം. തുടരെത്തുടരെ ജപ്പാന്‍ ബെല്‍ജിയം വല കുലുക്കി.. സ്‌കോര്‍: 2-0

 


…രണ്ടാം പകുതി…

 

 

45′ ഗോളുകളൊന്നും പിറക്കാതെ ആദ്യ പകുതി. നിരവധി ശ്രമങ്ങള്‍ ബെല്‍ജിയത്തിന്റെ ഭാഗത്തുനിന്നുണ്ടായെങ്കിലും ഗോളുകളൊന്നും പിറന്നില്ല.

 

 

 


30′ ബെല്‍ജിയത്തെ ആദ്യമിനുറ്റുകളില്‍ വിറപ്പിച്ച് ജപ്പാന്‍. ബെല്‍ജിയം താളം വീണ്ടെടുത്തു ആക്രമണം തുടങ്ങി. നിരവധി ഗോളവസരങ്ങള്‍ ബെല്‍ജിയത്തിന്. പക്ഷേ,
ഗോളുകളൊന്നും പിറന്നില്ല.

 


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.