2020 June 06 Saturday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വിനസും മെര്‍ക്കുറിയും ഇന്നു കണ്ടുമുട്ടും; ഖത്തറിന്റെ ആകാശത്ത് സുന്ദരക്കാഴ്ച

അഹമ്മദു പാതിരിപ്പറ്റ

ദോഹ: ഏറ്റവും തിളങ്ങുന്ന ഗ്രഹമായ വീനസും സൂര്യനോട് അടുത്ത് കിടക്കുന്ന മെര്‍ക്കുറിയും ഇന്ന് കണ്ടുമുട്ടും. ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് മേഖലയിലെ ആകാശത്ത് ഇന്ന് വൈകീട്ട് ഈ കൂടിക്കാഴ്ച്ച കാണാം. ഇന്ന് രാത്രി സൂര്യാസ്തമനം മുതല്‍ പടിഞ്ഞാറന്‍ ചക്രവാളത്തിന് മുകളിലായാണ് ഇത് കാണാനാവുകയെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. ബഷീര്‍ മര്‍സൂഖ് പറഞ്ഞു. അധികം പ്രകാശമില്ലാത്ത സ്ഥലത്ത് നഗ്‌നനേത്രങ്ങള്‍ കൊണ്ട് തന്നെ ഇത് കാണാനാവും.

ഇന്ന് വൈകീട്ട് 6.16ന് ആണ് ഖത്തറിലെ സൂര്യാസ്തമനം. ഈ സമയം മുതല്‍ വീനസിന്റെ സൂര്യാസ്തമന സമയമായ 7.44വരെയാണ് ഇരു ഗ്രഹങ്ങളും കണ്ടുമുട്ടുന്ന കാഴ്ച്ച കാണാനാവുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.