2020 February 28 Friday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പുറംലോകവുമായി ബന്ധമില്ലാതെ 173 ദിവസങ്ങള്‍: ഉമര്‍ അബ്ദുല്ലയുടെ കോലം പറയും കശ്മീരിന്റെ അവസ്ഥ

 

എന്തിനാണെന്ന് പോലും പറയാതെ അടച്ചിട്ട് 173 ദിവസങ്ങള്‍ പിന്നിടുന്നു. ജമ്മു കശ്മീരിലെ ഓരോരുത്തരുടെയും അവസ്ഥ വിളിച്ചുപറയും, മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയുടെ പുതിയ ചിത്രം. 370-ാം വകുപ്പ് റദ്ദാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ് അഞ്ച് മുതല്‍ തടങ്കലിലാണ് ഉമര്‍ അബ്ദുല്ല.

ജരാനര ബാധിച്ച നീണ്ട കട്ടിത്താടിയും വച്ച് വൂളന്‍ തൊപ്പിയും ധരിച്ച് മഞ്ഞുതുള്ളികള്‍ വീഴുന്ന ചിത്രമാണ് ഉമര്‍ അബ്ദുല്ലയുടേതായി പുറത്തുവന്നിരിക്കുന്നത്.

കഴിഞ്ഞ ഒക്ടോബറിലും ഉമര്‍ അബ്ദുല്ലയുടെ ഒരു ചിത്രം പുറത്തുവന്നിരുന്നു. നേരത്തെ ക്ലീന്‍ ഷേവിലായിരുന്ന ഉമര്‍ അബ്ദുല്ല അന്നേരം ചെറു താടിയോടെയാണ് പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ താടി പൂര്‍ണമായി വളര്‍ന്നിരിക്കുന്ന ചിത്രവും പുറത്തുവന്നു.

 

തടങ്കലില്‍ നിന്ന് പുറത്താകുന്നതു വരെ താടി വടിക്കില്ലെന്ന് ഉമര്‍ അബ്ദുല്ലയുടെ കുടുംബം അറിയിച്ചു. കശ്മീരിന്റെ അവസ്ഥ തന്റെ രൂപത്തിലൂടെ പുറംലോകത്തെ അറിയിക്കാമെന്നായിരിക്കും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ടാവുക.

മാര്‍ച്ചില്‍ 50 വയസ് തികയാനിരിക്കുകയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ഉമര്‍ അബ്ദുല്ലയ്ക്ക്. അതിനിടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ആറു മാസക്കാലമാണ് തടങ്കലിലെങ്കിലും 30 വര്‍ഷം പിന്നിട്ട പോലെയാണ് തോന്നുന്നതെന്ന് ഒരാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.