2018 September 23 Sunday
ഒരാളുടെ മഹത്വം അളക്കുന്നത് അയാള്‍ തനിക്ക് താഴ്ന്നവരോട് എങ്ങനെ ഇടപെടുന്നു എന്നു നോക്കിയാണ്
ജെ.കെ റൗളിങ്

അനുരാഗ് ഠാക്കൂര്‍ ബി.സി.സി.ഐ പ്രസിഡന്റ്

മുംബൈ: ബി.സി.സി.ഐ പ്രസിഡന്റ് സ്ഥാനത്തേക്ക് അനുരാഗ് ഠാക്കൂറിനെ തെരഞ്ഞെടുത്തു. ശശാങ്ക് മനോഹര്‍ മനോഹര്‍ രാജിവച്ച ഒഴിവിലേക്കു നടത്തിയ തെരഞ്ഞെടുപ്പിലാണ് പുതിയ പ്രസിഡന്റായി ഠാക്കൂര്‍ വന്നത്. നിലവില്‍ ബി.സി.സി.ഐയുടെ ജനറല്‍ സെക്രട്ടറിയാണ് ഇദ്ദേഹം.

മുംബൈയില്‍ ചേര്‍ന്ന പ്രത്യേക ജനറല്‍ യോഗത്തിലാണ് പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. ഈസ്റ്റ് സോണിന്റെ പിന്തുണയാണ് ഠാക്കൂറിനെ അധ്യക്ഷ പദവിയിലെത്തിച്ചത്. ബി.സി.സി.ഐയുടെ പ്രസിഡന്റാവുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 41 കാരനായ ഠാക്കൂര്‍.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.