2019 January 19 Saturday
ഒരു നല്ല വാക്ക് പറയുന്നതും അരോചകമായത് ക്ഷമിക്കുന്നതും ദ്രോഹം പിന്തുടരുന്ന ദാനത്തെക്കാള്‍ ഉല്‍കൃഷ്ടമാകുന്നു

ഡല്‍ഹിലെ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തം: കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ബവാന ഇന്റസ്ട്രിയല്‍ ഏരിയയിലെ പ്ലാസ്റ്റിക് ഗോഡൗണിലുണ്ടായ തീപിടുത്തവുമായി ബന്ധപ്പെട്ട് കെട്ടിട ഉടമ മനോജ് ജെയിനിനെ ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബവാന ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എഫ് ബ്ലോക്കിലാണ് തീപിടുത്തമുണ്ടായത്. അപകടത്തില്‍ 17 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി. താഴത്തെ നിലയിലെ കാര്‍പെറ്റ് ഫാക്ടറിയില്‍ നിന്നാണ് തീപടര്‍ന്നത്. പിന്നീട് മുകള്‍ നിലയിലെ പ്ലാസ്റ്റിക് ഫാക്ടറിയിലേക്കും പടക്ക നിര്‍മാണശാലയിലേക്കും തീപടരുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.