2019 October 19 Saturday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

കിഴക്കന്‍ ഗൂഥ ആക്രമണം: 21 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 1,099 പേര്‍

ദമസ്‌കസ്: വിമതപ്രദേശമായ കിഴക്കന്‍ ഗൂഥയില്‍ റഷ്യയുടെ പിന്തുണയോടെ സിറിയന്‍ സര്‍ക്കാര്‍ നടത്തുന്ന ആക്രമണത്തില്‍ ഇതുവരെ 1,099 പേര്‍ കൊല്ലപ്പെട്ടു. ആക്രമണം തുടങ്ങിയതു മുതല്‍ 21 ദിവസത്തെ കണക്കാണ് സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് പുറത്തുവിട്ടത്.

കൊല്ലപ്പെട്ടവരില്‍ 227 കുട്ടികളും 154 സ്ത്രീകളും. ഏതാണ്ട് 4,378 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അതിനിടെ, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും കൃത്യമായി നടപ്പായിട്ടുമില്ല. ഇന്നലെയും യുദ്ധവിമാനങ്ങള്‍ കിഴക്കന്‍ ഗൗഥയില്‍ ചുറ്റുന്നുണ്ട്.

ഭൂമിക്കടിയിലുള്ള താമസസ്ഥലങ്ങളും പള്ളികളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ആക്രമണം നടക്കുന്നത്. നിരന്തരം ബോംബുവര്‍ഷം തുടരുന്നതിനാല്‍ ജനങ്ങള്‍ ഭൂമിക്കടിയില്‍ രക്ഷാമാര്‍ഗം തേടിയതായാണ് വിവരം.

അര്‍ധരാത്രിയില്‍ ആര്‍ബിന്‍ നഗരത്തില്‍ രാസായുധ പ്രയോഗമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഇവിടെ ഫോസ്ഫറസ്, ക്ലോറിന്‍ ഗ്യാസ് ബോംബുകള്‍ വര്‍ഷിച്ചതായി രക്ഷാസംഘമായ വൈറ്റ് ഹെല്‍മറ്റ്‌സ് അറിയിച്ചു.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.