2019 August 25 Sunday
സുഹൃത്തുക്കളോടു നന്നായി പെരുമാറുക; അവര്‍ നിങ്ങളോടു കൂടുതല്‍ അടുക്കും. ശത്രുക്കളോടും നന്നായി പെരുമാറുക;അവരെ നേടാന്‍ നിങ്ങള്‍ക്കു കഴിയും.

ബാറ്റിങ്ങില്‍ കോഹ്‌ലി പ്രതിഭയാണ്; എന്നാല്‍, ക്യാപ്റ്റന്‍സിയില്‍ അപ്രന്റീസും: ഗംഭീര്‍

ന്യൂഡല്‍ഹി: ക്യാപ്റ്റന്‍ എന്ന നിലയില്‍ കോഹ്‌ലി ഇപ്പോഴും അപ്രന്റീസ് ആണെന്ന വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ഐ.പി.എലില്‍ റോയല്‍ ചാലഞ്ചേഴ്‌സിന്റെ തുടര്‍ച്ചയായ തോല്‍വിക്ക് പിന്നാലെയാണ് വിമര്‍ശനവുമായി ഗംഭീര്‍ രംഗത്തെത്തുന്നത്. ഈ സീസണില്‍ ഇതുവരെ കളിച്ച ആറു മത്സരങ്ങളിലും വിജയം രുചിക്കാന്‍ ആര്‍.സി.ബിക്ക് കഴിഞ്ഞിട്ടില്ല.

തോല്‍ക്കുമ്പോള്‍ ബൗളര്‍മാരെയാണ് അദ്ദേഹം കുറ്റം പറയുന്നത്. അതിന്റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീറിന്റെ പ്രതികരണം. ഇപ്പോഴും നായകനായി നിലനിര്‍ത്തുന്നതില്‍ കോഹ്‌ലി ആര്‍.സി.ബിയോട് നന്ദി പറയണമെന്നായിരുന്നു ഗംഭീറിന്റെ നേരത്തെയുള്ള പരിഹാസം.

ഐ.പി.എല്ലിന്റെ ഈ സീസണില്‍ കളിച്ച ആറു കളികളിലും തോറ്റ ആര്‍.സി.ബി പോയിന്റ് പട്ടികയില്‍ അവസാനമാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Latest News