2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

യു.എസില്‍ തോക്കുധാരി മൂന്ന് പൊലിസുകാരെ വെടിവച്ചു കൊന്നു

വാഷിങ്ടണ്‍: അമേരിക്കയിലെ ലൂസിയാനയിലെ ബാറ്റണ്‍ റോഗില്‍ മൂന്ന് പൊലിസുകാരെ വെടിവച്ചു കൊന്നു. ഏഴു പേര്‍ക്ക് പരുക്കേറ്റു. യു.എസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പൊലിസ് ആസ്ഥാനത്തിനു സമീപത്താണ് വെടിവയ്‌പെന്ന് ഒര്‍ലാന്‍ഡോ പൊലിസും ട്വീറ്റ് ചെയ്തു.
തോക്കുധാരി പൊലിസിനു നേരെ ആക്രമണം നടത്തുകയായിരുന്നുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. നിരവധി തവണ വെടിയൊച്ച കേട്ടതായി പ്രദേശവാസികളും പറഞ്ഞു. കഴിഞ്ഞ ആഴ്ച ബാറ്റണ്‍ റോഗിലെ പൊലിസ് അതിക്രമത്തിനെതിരേ പ്രതിഷേധിച്ച 100 പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.