2020 April 04 Saturday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

പേടിക്കേണ്ട, സഊദിയിൽ ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് മന്ത്രാലയം

      റിയാദ്: കൊവിഡ് 19 നിയന്ത്രണങ്ങൾ ശക്തമാകുമ്പോൾ പൊതുജനങ്ങൾക്ക് ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ലെന്ന് അധികൃതരുടെ ഉറപ്പ്. സഊദി വ്യാപാര നിക്ഷേപ മന്ത്രാലയം ഇതിന് വേണ്ട നടപടികൾ കൈക്കൊണ്ടതായി അറിയിച്ചു. ദീർഘ കാലത്തേക്കുള്ള അടിസ്ഥാന ഭക്ഷ്യ വിഭവങ്ങൾ രാജ്യത്തുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും അവശ്യസാധനങ്ങള്‍ പൂര്‍ണ്ണമായ തോതില്‍ ലഭ്യമാക്കുമെന്നും, യാതൊരുവിധ ഭക്ഷ്യ ക്ഷാമവും രാജ്യത്തില്ലെന്നും വ്യാപാര നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ഹുസ്സൈന്‍ വ്യക്തമാക്കി.

          അവശ്യ സാധനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിനായി മന്ത്രാലയം ശക്തമായ  പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പ്രവിശ്യകളിൽ എല്ലാ വില്‍പ്പന ശാലകളിലും പരിശോധന നടത്തി സാധനങ്ങളുടെ സ്‌റ്റോക്ക് ഉറപ്പ് വരുത്താനായി പ്രത്യേക സംഘം തന്നെ പ്രവർത്തിക്കുന്നുണ്ട്. വില വര്‍ധിപ്പിച്ച് വില്‍പ്പന നടത്തുന്നതും, വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കുന്നതിന് സാധനങ്ങള്‍ പൂഴ്ത്തിവെക്കുന്നതും അധികൃതർ പരിശോധിക്കുന്നുണ്ട്. 

       അതേസമയം,  ഭക്ഷ്യക്ഷമാമുള്ളതായി പ്രചരിപ്പിച്ച യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ഭക്ഷ്യക്ഷാമം തുടങ്ങിയതായി പ്രചരിപ്പിച്ച യുവാവിനെ നജ്‌റാനില്‍ ഗവര്‍ണ്ണറുടെ നിര്‍ദ്ദേശപ്രകാരമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ് ചെയ്തത്. 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.