2019 May 19 Sunday
രാഷ്ട്രീയപാര്‍ട്ടി നേതാക്കളുടെയും പ്രധാനമന്ത്രിമാരുടെയും കളിപ്പാവകളായി മാറുന്നവരെയല്ല നിയമിക്കേണ്ടത്. അന്ധന്‍ അന്ധനെ നയിച്ചാല്‍ ഇരുവരും കുഴിയില്‍ വീഴും -യേശു

ന്യൂസിലന്‍ഡ് വെടിവെപ്പ്: പ്രതി ഏപ്രില്‍ അഞ്ച് വരെ കസ്റ്റഡിയില്‍

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡ് മുസ് ലിം പള്ളികളിലുണ്ടായ വെടിവെപ്പിലെ പ്രതിയെ ഏപ്രില്‍ അഞ്ചു വരെ കസ്റ്റഡിയില്‍ വിട്ടു. ആസ്‌ത്രേലിയന്‍ സ്വദേശിയായ 28കാരന്‍ ബ്രാന്റോണ്‍ ടറന്റ് ഇന്നലെയാണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയപ്പോഴും കുറ്റപത്രം വായിച്ചുകേള്‍പ്പിച്ചപ്പോഴും മൗനം പാലിച്ചിരുന്നു ബ്രാന്റോണ്‍.

അതേസമയം, ഇയാള്‍ കോടതിയില്‍ ജാമ്യം തേടിയിട്ടില്ല. ഇതേതുടര്‍ന്നാണ് കേസ് പരിഗണിക്കുന്ന അടുത്ത തിയ്യതിയായ ഏപ്രില്‍ അഞ്ചു വരെ കസ്റ്റഡിയില്‍ വിട്ടത്.

ഹെല്‍മറ്റില്‍ കാമറ ഘടിപ്പിച്ചാണ് ടറന്റ് നിസ്‌കാരത്തിനെത്തിയവരെ നിസ്സങ്കോചം വെടിവച്ചുവീഴ്ത്തിയത്. അല്‍ നൂര്‍ പള്ളിയിലേക്ക് ആയുധ സാമഗ്രികള്‍ നിറച്ച വാഹനം ഓടിച്ചെത്തുന്നത് മുതലുള്ള ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്തുകൊണ്ടിരുന്നു. പള്ളിയുടെ പ്രവേശന കവാടം മുതല്‍ അകത്തേക്ക് വെടിവച്ചുകൊണ്ടാണ് അക്രമി നീങ്ങിയത്.

ആളുകളെ തെരയുന്നതുപോലെ ഓരോ മുറികളിലേക്കും കടന്ന് വെടിവയ്ക്കുന്നതും രക്ഷപ്പെടാനായി ഓടുന്നവരേയും ഭീകരന്‍ ഓട്ടോമാറ്റിക് തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. തിര തീരുന്നതിനുസരിച്ച് വീണ്ടും ലോഡ് ചെയ്യുന്നതും കാണാം.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.