2019 November 13 Wednesday
ഏറ്റവും വലിയ പാപം ഞാന്‍ കഴിവുകെട്ടവനാണ് എന്ന വിചാരമാണ്.

ബ്രസീലിയന്‍ താരം കുട്ടീഞ്ഞോ ബയേണ്‍ മ്യൂണിക്കില്‍

 

ബാഴ്‌സലോണ: ബ്രസീലിയന്‍ താരം ഫിലിപ് കുട്ടീഞ്ഞോ ജര്‍മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്കില്‍ ചേര്‍ന്നു. ലോണ്‍ അടിസ്ഥാനത്തിലാണ് താരത്തെ വിട്ടുനല്‍കിയതെന്ന് ബാഴ്‌സ അധികൃതര്‍ വ്യക്തമാക്കി.

ഇനി ചില നടപടി ക്രമങ്ങള്‍ കൂടി കഴിഞ്ഞാല്‍ താരം ബയേണിനൊപ്പം പന്ത് തട്ടും. എന്ത് വിലയ്ക്കാണ് താരത്തെ ടീമിലെത്തിച്ചതെന്ന് ബയേണ്‍ ക്ലബിന്റെ ഡയരക്ടര്‍ ഹസന്‍ സാലിഹമിദിക് വെളിപ്പെടുത്തിയിട്ടില്ല.

27കാരനായ കുട്ടീഞ്ഞോയ്ക്ക് ഇത്തവണത്തെ ബാഴ്‌സ ടീമില്‍ ഇടംനേടാന്‍ കഴിഞ്ഞില്ല. 2017ല്‍ ലിവര്‍പൂളില്‍നിന്ന് ക്ലബിന്റെ റെക്കോര്‍ഡ് തുകയ്ക്ക് ബാഴ്‌സയ്‌ക്കൊപ്പം ചേര്‍ന്ന കുട്ടീഞ്ഞോ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നില്ല.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.