2019 February 16 Saturday
യഥാര്‍ഥ മഹാന്‍ ഒരിക്കലും തന്നെക്കുറിച്ച് അങ്ങനെ കരുതിയിട്ടേയുണ്ടാകില്ല!

ജമ്മുകശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാറാമുല്ല ജില്ലയില്‍ ഏറ്റുമുട്ടലില്‍ മൂന്നു തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു. തീവ്രവാദികളെ കുറിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന ജില്ലയിലെ ഉള്‍ഭാഗങ്ങളില്‍ തിരച്ചില്‍ നടത്തുകയായിരുന്നെന്ന് ഒരു പൊലിസ് അധികാരി പറഞ്ഞു.

തിരച്ചിലിനിടെ സുരക്ഷാ സേനക്കു നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെയാണ് സുരക്ഷാ സേന തിരിച്ച് വെടിവച്ചത് ഈ ഏറ്റുമുട്ടലിനിടെയാണ് മൂന്നു തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. സംഭവസ്ഥലത്തു നിന്ന് ആയുധങ്ങളും മറ്റു സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.