2018 September 19 Wednesday
പതിനായിരം ബന്ധുക്കള്‍ക്ക് പകരം നില്‍ക്കാന്‍ ഒരേയൊരു ആത്മാര്‍ഥ സുഹൃത്ത് മതി.
യൂറിപ്പിഡിസ്

ട്രംപിനെതിരേ ആഞ്ഞടിച്ച് ഒബാമ; രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം തകിടംമറിച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും ഭരണത്തേയും രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ.

അമേരിക്കക്കാര്‍ക്ക് ട്രംപിലുള്ള വിശ്വാസം നഷ്ടമായെന്ന് ഇല്ലിനോയി സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ ഒബാമ ചൂണ്ടിക്കാട്ടി.

വിവിധ നികുതികള്‍ റദ്ദാക്കിയതിലൂടെ രാജ്യത്തിന്റെ സാമ്പത്തിക സംവിധാനം ട്രംപ് തകിടംമറിച്ചെന്ന് ഒബാമ കുറ്റപ്പെടുത്തി.

വെറുപ്പും ഭീതിയും വിതച്ചുകൊണ്ടാണ് ട്രംപ് ഭരണം നടത്തുന്നത്. ഭരണത്തിനെതിരേ നവംബറില്‍ ഡെമോക്രാറ്റുകള്‍ റാലി സംഘടിപ്പിക്കും.

ഭരണത്തിനെതിരേ യുവാക്കള്‍ മുന്നോട്ടുവരണം. ഹാഷ് ടാഗുകള്‍ക്കു പകരം വോട്ട് ആയുധമാക്കുകയാണ് വേണ്ടതെന്നും ഒബാമ ഓര്‍മ്മിപ്പിച്ചു.


 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.