2020 August 09 Sunday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

പൗരത്വ ബില്ലില്‍ പ്രതിഷേധം: ഇന്ത്യ- ബംഗ്ലാദേശ് ബന്ധം ഉലയുന്നു, വിദേശകാര്യമന്ത്രിയുടെ ദ്വിദിന ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി

 

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി എ.കെ അബ്ദുല്‍ മൊമെന്‍ നടത്താനിരുന്ന ഇന്ത്യന്‍ സന്ദര്‍ശനം റദ്ദാക്കി. മതേതര രാജ്യമെന്ന ഇന്ത്യയുടെ ചരിത്രപരമായ സവിശേഷതയെ ബാധിക്കുമെന്ന പ്രസ്താവന വന്നതിനു പിന്നാലെയാണ് തന്റെ ദ്വിദിന സന്ദര്‍ശനം റദ്ദാക്കിയതായി മൊമെന്‍ പ്രഖ്യാപിച്ചത്.

ബംഗ്ലാദേശില്‍ മതന്യൂനപക്ഷം വര്‍ഗീയ പീഡനം നേരിടുന്നുവെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചിരുന്നു.

പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് 2014 ഡിസംബര്‍ 31ന് മുന്‍പ് കുടിയേറിപ്പാര്‍ത്ത ഹിന്ദു, സിഖ്, ബുദ്ധിസ്റ്റ്, ജയ്ന്‍, പാഴ്‌സി, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന ബില്ലാണ് പാര്‍ലമെന്റിന്റെ ഇരുസഭകളില്‍ പാസാക്കിയത്. ശക്തമായ സൗഹൃദ ബന്ധത്തിലായിരുന്നു ബംഗ്ലാദേശുമായി ഇതോടെ നയതന്ത്ര ഉലച്ചിലുണ്ടായി. ബില്ലിനെതിരെ വിദേശകാര്യ മന്ത്രി കഴിഞ്ഞദിവസം തന്നെ രംഗത്തെത്തുകയും ചെയ്തു.

ബംഗ്ലാദേശില്‍ ന്യൂനപക്ഷ വിഭാഗം പീഡനം നേരിടുന്നുവെന്ന അമിത്ഷായുടെ പ്രസ്താവന വാസ്തവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനായി നിരവധി തീരുമാനങ്ങള്‍ ബംഗ്ലാദേശ് എടുത്തിട്ടുണ്ട്. ഒരാളെയും ഞങ്ങള്‍ മതത്തിന്റെ പേരില്‍ വിലയിരുത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.