2020 July 14 Tuesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

വ്യാജപ്രചാരണം നാടുകടത്തുന്നു

കോഴിക്കോട്: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കെതിരേ കേരളത്തില്‍ അതിക്രമം നടക്കുന്നുവെന്ന വ്യാജ പ്രചാരണത്തിനിടെ കൂടുതല്‍ ബംഗാളികള്‍ സംസ്ഥാനം വിടുന്നു.
കോഴിക്കോടിനു പുറമെ കൊല്ലം, എറണാകുളം എന്നിവിടങ്ങളില്‍നിന്നു വ്യാപകമായി തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങുകയാണ്. ബംഗാളില്‍ വീടുകള്‍ തോറും നോട്ടിസ് വിതരണം ചെയ്യുന്നതായും തൊഴിലാളികള്‍ പറഞ്ഞു. തൊഴിലാളി ക്ഷാമം രൂക്ഷമായതോടെ പലയിടത്തും ഹോട്ടലുകള്‍ പൂട്ടി. ആശങ്കെയത്തുടര്‍ന്ന് കോഴിക്കോട്ടു നിന്നുമാത്രം നാട്ടിലേക്കു മടങ്ങിയതു അറുന്നൂറോളം തൊഴിലാളികള്‍.

ബംഗാളില്‍ നിന്നുള്ള ഹോട്ടല്‍ തൊഴിലാളികളാണു നാട്ടിലേക്കു മടങ്ങിയവരില്‍ ഏറെയും. കഴിഞ്ഞ വെള്ളിയാഴ്ച മുതലാണു കോഴിക്കോട്ടെ ഇതരസംസ്ഥാന തൊഴിലാളികളുടെ വാട്ട്‌സ് ആപ് നമ്പറുകളിലേക്കു വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചത്. കോഴിക്കോട് വെള്ളയിലില്‍ ആത്മഹത്യചെയ്ത ബംഗാളിലെ ഗാവ് സ്വദേശിയുടെ ചിത്രം ചേര്‍ത്ത് മിഠായിത്തെരുവിലെ ഹോട്ടല്‍ തൊഴിലാളിയെ അടിച്ചുകൊന്ന് കെട്ടിത്തൂക്കിയെന്നായിരുന്നു പ്രചാരണം. പിന്നാലെ ഉത്തരേന്ത്യയില്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് ഇരയായവരുടെ ചിത്രങ്ങളും ഇതരസംസ്ഥാന തൊഴിലാളികളുടെ വാട്ട്‌സ്ആപ് നമ്പറുകളില്‍ പ്രചരിച്ചു. ബംഗാളിലെ ബന്ധുക്കളില്‍ നിന്നാണു കോഴിക്കോട് ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരുടെ വാട്ട്‌സ് ആപ് നമ്പറുകളിലേക്കു സന്ദേശം എത്തിയത്. ഇവിടെ പ്രശ്‌നമില്ലെന്ന് അറിയിച്ചിട്ടും നാട്ടിലേക്കു മടങ്ങാനായിരുന്നു ഉറ്റബന്ധുക്കളുടെ നിര്‍ദേശം.
വാര്‍ത്ത പുറത്തുവന്ന വെള്ളി, ശനി ദിവസങ്ങളില്‍ മാത്രം ഇരുന്നൂറോളം പേര്‍ ജോലി ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയുമായാണു ബാക്കിയുള്ളവര്‍ മടങ്ങിയത്. നഗരത്തിലെ ഹോട്ടലുകളില്‍ ജോലിചെയ്യുന്നവരില്‍ പലരും ബംഗാളില്‍ നിന്നുള്ള ബന്ധുക്കള്‍ ആയതിനാലാണു ഇത്രയധികം പേര്‍ ഒരുമിച്ചു മടങ്ങാന്‍ ഇടയാക്കിയതെന്നു ഹോട്ടലുടമകള്‍ പറഞ്ഞു.

26 ബംഗാളി തൊഴിലാളികള്‍ മുന്നറിയിപ്പൊന്നും നല്‍കാതെ നാട്ടിലേക്കു മടങ്ങിയതിനെ തുടര്‍ന്നു രാമനാട്ടുകരയിലും ബേപ്പൂരിലും ഒാരോ ഹോട്ടല്‍ വീതം അടച്ചിട്ടിച്ചിരുന്നു. ഇത് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ മുന്‍കൈയെടുത്ത് ഇന്നലെ തുറന്നു. ഹോട്ടല്‍ ഉടമകള്‍ തൊഴിലാളികളുടെ ബംഗാളിലെ ബന്ധുക്കളോടു ഫോണില്‍ സംസാരിച്ച് കേരളത്തില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നു ബോധ്യപ്പെടുത്തി.
ബംഗാളിലെ രïു ജില്ലകളിലുള്ളവരാണു നാട്ടിലേക്കു മടങ്ങിയവരില്‍ ഏറെയും. ജില്ലയിലെ പൊലിസ് സബ് ഡിവിഷനുകളില്‍ ഹിന്ദി, ബംഗാളി ഭാഷകള്‍ അറിയാവുന്ന പൊലിസുകാരെ കൊï് ഇതരസംസ്ഥാന തൊഴിലാളി ക്യാംപുകളില്‍ ബോധവത്കരണം നടത്തി.

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.