2019 July 17 Wednesday
മടിയന്മാരുടെയും മൂഢന്മാരുടെയും പ്രവൃത്തി ദിവസം എന്നും നാളെയായിരിക്കും

ബന്ദിപൂര്‍ ആകാശ പാത: കേന്ദ്രത്തിലെ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കമുണ്ടെന്ന് എ.ജി സുപ്രിംകോടതിയില്‍

  • കേന്ദ്രത്തോട് സംയുക്ത റിപ്പോർട്ട് ആവശ്യപ്പെട്ടു

 

ന്യൂഡല്‍ഹി: കേരള- കര്‍ണാടക അതിര്‍ത്തിയിലെ കാനനപാതയില്‍ ആകാശ പാതയൊരുക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിലെ വകുപ്പുകള്‍ തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നതായി അറ്റോര്‍ണി ജനറല്‍. സുപ്രിം കോടതിയെ ആണ് ഇക്കാര്യം അറിയിച്ചത്.

വനം- പരിസ്ഥിതി വകുപ്പാണ് എതിര്‍ത്ത് പ്രകടിപ്പിക്കുന്നത്. എന്നാല്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പദ്ധതിക്ക് അനുകൂലമാണെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു.

എല്ലാ വകുപ്പുകളും ചര്‍ച്ച ചെയ്ത് സംയുക്ത റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചു. ആറ് ആഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. മാര്‍ച്ച് ആറിന് ഹരജി വീണ്ടും പരിഗണിക്കും.

വന്യമൃഗസംരക്ഷണ ഭാഗത്തിന്റെ ഹൃദയ ഭാഗം ഉള്‍ക്കൊള്ളുന്ന 25 കിലോമീറ്ററില്‍ അഞ്ചു ഫ്‌ലൈ ഓവറുകള്‍ പണിയാനായിരുന്നു തീരുമാനം. ഇതോടെ വന്യമൃഗങ്ങളുടെ സഞ്ചാരം തടയാനും രാത്രിയില്‍ ദേശീയ പാതയിലൂടെ ഗതാഗതം നടത്താനും കഴിയും. ഫ്‌ലൈഓവറുകള്‍ ഇല്ലാത്ത ഭാഗത്ത് എട്ടടി ഉയരത്തില്‍ ഇരുമ്പ് വേലി കെട്ടണം. പാതയുടെ വീതി 15 മീറ്റര്‍ കൂട്ടണം- ഇതായിരുന്നു പദ്ധതി.


 

 

 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.