2020 April 07 Tuesday
മധ്യേഷ്യൻ സമാധാന കരാർ ചൊവ്വാഴ്ച്ച പ്രഖ്യാപിക്കുമെന്ന് ട്രംപ്

കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദം കാരണമാണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍

 

കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദം കാരണമാണ് രണ്ട് മലയാളം വാര്‍ത്താ ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റര്‍ എം.ജി രാധാകൃഷ്ണന്‍. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

പത്രസ്വാതന്ത്ര്യത്തിനെതിരായ നഗ്നമായ ആക്രമണമാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തില്‍ പത്രസ്വാതന്ത്ര്യം പ്രധാനമാണെന്നാണ് മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്. എന്നാല്‍ മന്ത്രിയുടെ അറിവോടെയോ അല്ലാതെയോ പ്രാദേശിക നേതാക്കള്‍ ഇത് സാധിച്ചെടുത്തുവെന്ന് വേണം കരുതാന്‍.

മാപ്പ് പറഞ്ഞാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലക്ക് നീക്കിയതെന്ന വാദത്തെ അദ്ദേഹം നിരാകരിക്കുകയും ചെയ്തു. എനിക്കറഞ്ഞിടത്തോളം ഞങ്ങള്‍ മാപ്പ് പറഞ്ഞിട്ടില്ല. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തുകയും ഉടനെ തന്നെ പുന:സ്ഥാപിക്കുകയും ചെയ്തുവെന്നാണ് മന്ത്രി പറഞ്ഞത്. അതിനുശേഷം അദ്ദേഹം തന്നെ മാപ്പിനെപ്പറ്റി പറഞ്ഞത് എന്തിനാണെന്ന് എനിക്കറിയില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ വിലക്ക് ഏര്‍പ്പെടുത്തിയ സമയം മുതല്‍ മന്ത്രാലയവുമായി ഏഷ്യാനെറ്റ് ബന്ധപ്പെട്ടുവെന്നും തങ്ങളുടെ വിശദീകരണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ മാപ്പ് പറഞ്ഞിട്ടില്ല. മാപ്പ് പറഞ്ഞതാണ് വിലക്ക് നീക്കാനുള്ള കാരണമെങ്കില്‍ മീഡിയാ വണിന്റെ വിലക്ക് രാവിലെ നീക്കിയത് എന്തേയെന്നും അദ്ദേഹം ചോദിച്ചു.


 


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.