2019 May 24 Friday
നമ്മുടെ ഭാവിയുടെ സ്രഷ്ടാക്കള്‍ മറ്റാരുമല്ല; നമ്മള്‍ തന്നെയാണ്! -മഹാവീരന്‍

ബാലന്‍ ഡി ഓര്‍ പുരസ്‌കാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക്

പാരിസ്: ഈ വര്‍ഷത്തെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡ് പോര്‍ച്ചുഗല്‍ താരം സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. ബാഴ്‌സലനോയുടെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി, അത്‌ലറ്റികോ മാഡ്രിഡിന്റെ ഫ്രഞ്ച് സ്‌ട്രൈക്കര്‍ അന്റോണിന്‍ ഗ്രീന്‍സ്മാന്‍ എന്നിവരെ പിന്തള്ളിയാണ് 31കാരനായ റൊണാള്‍ഡോ പുരസ്‌കാരം സ്വന്തമാക്കുന്നത്.

ഇത് നാലാം തവണയാണ് റൊണോള്‍ഡൊയെ തേടി ബാലന്‍ ഡി ഓര്‍ പുരസ്‌കാരം എത്തുന്നത്. 2008, 2013, 2014 എന്നീ വര്‍ഷങ്ങളിലാണ് റൊണോള്‍ഡൊ പുരസ്‌കാര ആര്‍ഹനായത്. 2016ല്‍ പോര്‍ച്ചുഗലിനെ യൂറോപ്യന്‍ ചാംപ്യന്മാരാക്കുന്നതിലും റയല്‍ മാഡ്രിഡിന് ചാംപ്യന്‍സ് ലീഗ് 11ാം തവണയും നേടുന്നതിലും റൊണാള്‍ഡോ മുഖ്യപങ്ക് വഹിച്ചിരുന്നു.

2010 മുതല്‍ ലോക ഫോട്‌ബോള്‍ സംഘടനയായ ഫിഫയും ഫ്രഞ്ച് മാഗസിനും ചേര്‍ന്ന് പ്രഖ്യാപിച്ചിരുന്ന ബാലന്‍ ഡി ഓര്‍ ഈ വര്‍ഷം മുതല്‍ മുമ്പത്തെ പോലെ മാഗസിന്‍ ഒറ്റയ്ക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്‌കാരം ജനുവരി ഒമ്പതിനാണ് പ്രഖ്യാപിക്കുക.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.