2020 June 03 Wednesday
കോവിഡിനെതിരെ പ്രതിരോധം ശക്തമാക്കി ബഹ്റൈന്‍; രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തില്‍ ഇനി പ്ലാസ്മ ചികിത്സയും

ഗള്‍ഫ് നാടുകളില്‍ 11ന് ബലി പെരുന്നാള്‍: ഒമാനില്‍ 12ന്, അറഫദിനം ശനിയാഴ്ച

രിയാദ്: ദുല്‍ഹജ്ജ് മാസപ്പിറവി ദൃശ്യമായതിനാല്‍ സഊദി അറേബ്യ,യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ആഗസ്റ്റ് 11ന് ഞായറാഴ്ച. വ്യാഴാഴ്ച സഊദിയിലെ ഹോത്ത സുദൈറിലെ മജ്മഅ യൂനിവേഴ്‌സിറ്റി ഗോള നിരീക്ഷണ കേന്ദ്രത്തിലാണ് മാസപ്പിറവി ദൃശ്യമായത്. ഇതോടെയാണ് ബലിപെരുന്നാള്‍ ആഗസ്റ്റ് 11 ന് ഞായറാഴ്ചയായിരിക്കുമെന്ന് സഊദി സുപ്രിം കോടതി പ്രഖ്യാപിച്ചത്. ആഗസ്റ്റ് പത്താം തിയതി ശനിയാഴ്ച അറഫദിനമായിരിക്കും. ലോകത്തെ 20 ലക്ഷത്തിലധികം ഹജ്ജ് തീര്‍ഥാടകര്‍ ദുല്‍ഹജ്ജ് ഒമ്പതിന് അറഫയില്‍ സംഗമിക്കും.

സഊൗദിയില്‍ മാസപ്പിറവി ദൃശ്യമായ സാഹചര്യത്തില്‍ യു.എ.ഇ, ബഹ്‌റൈന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളും ഈ മാസം11ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. എന്നാല്‍ ഒമാനില്‍ മാസപ്പിറവി ദൃശ്യമായതിന് തെളിവു ലഭിച്ചില്ല. ഈ സാഹചര്യത്തില്‍ ആഗസ്റ്റ് 12ന് തിങ്കളാഴ്ചയായിരിക്കും അവിടെ ബലിപെരുന്നാള്‍.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.