2018 June 12 Tuesday
സംശയം ജനിക്കുമ്പോള്‍ സത്യം പറയുക.
-മാര്‍ക് ടൈ്വന്‍

ബാലവേല: കര്‍ശന നടപടി വേണം

ഹിബത്തുല്ല, എടവണ്ണപ്പാറ

ശക്തമായ ബാലവേല നിരോധന നിയമം നിലവിലുണ്ടായിട്ടും ആയിരക്കണക്കിനു കുട്ടികള്‍ ഇന്ത്യയില്‍ ബാലവേലയുടെ ഇരകളാണ്.
കുട്ടികളുടെ അവകാശങ്ങള്‍ ഇന്ത്യയില്‍ വ്യാപകമായി ഹനിക്കപ്പെടുന്നു. കുട്ടികളുടെ അവകാശങ്ങളും ബാല്യവും കവര്‍ന്നെടുക്കുന്നതിനെതിരേ നിയമ നടപടികള്‍ കര്‍ശനമാക്കുന്നില്ല.
ഉള്‍നാടന്‍ ഗ്രാമങ്ങളിലും മറ്റും ബാലവേല വലിയതോതിലാണ് നടക്കുന്നത്. കടുത്ത പീഡനമാണ് കുട്ടികള്‍ ഇതുവഴി നേരിടുന്നത്. പട്ടിണിയും കുടിയേറ്റവും ജീവിതത്തില്‍ സൃഷ്ടിക്കുന്നപ്രതിസന്ധികളെ തരണം ചെയ്യാന്‍ കഴിയാത്തതാണ് ബാല വേല വ്യാപിക്കാന്‍ കാരണം. എത്രയും വേഗം ഈ പ്രശ്‌നത്തി
ന് പരിഹാരം കണ്ടേ തീരൂ.
      


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.