2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബാലഭാസ്‌കറിന്റെ മരണം: രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടികയില്‍ പത്തുപേര്‍

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് രഹസ്യമൊഴിയെടുക്കേണ്ടവരുടെ പട്ടിക ക്രൈംബ്രാഞ്ച് തയാറാക്കി. പത്തോളം പേരുടെ രഹസ്യമൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് നടപടി സ്വീകരിച്ചിട്ടുള്ളത്.

ബാലഭാസ്‌കറെ ജ്യൂസ് കടയില്‍ കണ്ടവരുടെ രഹസ്യമൊഴിയെടുക്കും. വാഹനാപകടത്തിനു ശേഷം രക്ഷാപ്രവര്‍ത്തനം നടത്തിയ നന്ദു, പ്രണവ് എന്നിവരുടെ മൊഴിയും കാറിന്റെ പിന്‍സീറ്റില്‍ യാത്ര ചെയ്തതായി കൊല്ലത്തുവച്ചു കണ്ട യുവാക്കളുടെയും മൊഴിയെടുക്കും. ഈ ആവശ്യത്തിനായി റിപ്പോര്‍ട്ട് വൈകാതെ കോടതിയില്‍ നല്‍കും.
അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന് വ്യക്തമാകുന്നതിന് ഇനിയും ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ ലഭിക്കാനുണ്ട്. പരിശോധന ഫലങ്ങള്‍ ലഭിച്ചശേഷം, വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുന് നുണപരിശോധന നടത്തുന്ന കാര്യവും ക്രൈംബ്രാഞ്ച് പരിഗണിക്കുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.