2019 February 24 Sunday
പശുക്കള്‍ അയവിറക്കും പോലെ നാവു കൊണ്ട് അയവിറക്കി വായാടിത്തത്തോടെ സംസാരിക്കുന്നവനോട് അല്ലാഹു കോപിക്കും – മുഹമ്മദ് നബി(സ)

ലോക്‌സഭ ബജറ്റ് സമ്മേളനം: രണ്ടാംഘട്ടം ഇന്നു തുടങ്ങും

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം ഇന്നു തുടങ്ങും. ഇന്നു തുടങ്ങി മേയ് 13 വരെ സമ്മേളനം നീളും. ലോക്‌സഭയുടെ സുഗമമായ നടത്തിപ്പിനും ബില്ലുകള്‍ പാസാക്കുന്നതിനും മറ്റുമായി സ്പീക്കര്‍ സുമിത്ര മഹാജന്‍ കഴിഞ്ഞദിവസം സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തിരുന്നു.

ചരക്കുസേവന നികുതി (ജി.എസ്.ടി) ബില്‍ ആണ് സഭയുടെ പരിഗണനയിലുള്ളതില്‍ സുപ്രധാനമായ നിയമനിര്‍മാണം. രാജ്യത്തെ കൊടിയ വരള്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളും കോണ്‍ഗ്രസ് ഉന്നയിക്കും. പനാമ പേപ്പറില്‍ ഇടംപിടിച്ചിട്ടുള്ളവരുടെ പേരുവിരങ്ങള്‍ ലോക്‌സഭയില്‍ ഉന്നയിക്കപ്പെടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.