2019 July 17 Wednesday
നിങ്ങളുടെ അമ്മയോട് സംസാരത്തില്‍ മൂര്‍ച്ചയുള്ള വാക്കുകള്‍ ഉപയോഗിക്കരുത്. നിങ്ങളെ സംസാരിക്കാന്‍ പഠിപ്പിച്ചത് ആ അമ്മയാണെന്ന് മറക്കരുത്.

ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് തന്‍ബീഹ് കാംപയിന്‍ ഉദ്ഘാടനം വെള്ളിയാഴ്ച

സമസ്ത പൊതു പരീക്ഷാ വിജയികളെ അനുമോദിക്കും

 

മനാമ: ബഹ്‌റൈന്‍ എസ്.കെ.എസ്.എസ്. എഫ് സംഘടിപ്പിക്കുന്ന തന്ബീഹ് എന്‍ലൈറ്റനിംഗ് ജാഗരണ കാംപയിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച മനാമ സമസ്ത ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കാലോചിതമായവിവിധ വിഷയങ്ങളുള്‍പ്പെടുത്തിയ പഠന ക്ലാസ്സുകളാണ് തന്‍ബീഹ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രി 8.45 മുതല്‍ ആരംഭിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ നിര്‍വ്വഹിക്കും
സകരിയ്യ ദാരിമി കാക്കടവ് മുഖ്യപ്രഭാഷണം നടത്തും. സമസ്ത പൊതു പരീക്ഷയില്‍ വിജയികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കും. വിവരങ്ങള്‍ക്ക് +973 3953 3273


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.